ജില്ലയിലെ എട്ട് വിദ്യാലയങ്ങളില്‍ നിര്‍മ്മിച്ച ഹൈടെക്ക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ഈ ഭരണ കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും മികച്ച വിദ്യാഭ്യാസം സമ്പന്നന്മാര്‍ക്ക് മാത്രം എന്ന നിലയില്‍ നിന്ന് ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളിലേക്കും എത്തിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ അതിനെ മറി കടന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ പുതിയ പാഠങ്ങള്‍ […]

കാസര്‍കോട്: ഈ ഭരണ കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും മികച്ച വിദ്യാഭ്യാസം സമ്പന്നന്മാര്‍ക്ക് മാത്രം എന്ന നിലയില്‍ നിന്ന് ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളിലേക്കും എത്തിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ അതിനെ മറി കടന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ പുതിയ പാഠങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതും ഈ കാലയളവില്‍ 6.80 ലക്ഷം വിദ്യാര്‍ത്ഥികള്‍ കൂടുതലായി പൊതു വിദ്യാലയത്തില്‍ എത്തിയതും സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷം മുമ്പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല കോവിഡാനന്തര കാലത്ത് ഇനി വിദ്യാര്‍ത്ഥികള്‍ ചെല്ലുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് സഹായിച്ചത് കിഫ്ബിയാണെന്നും നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തി കാണിക്കാന്‍ ഏറ്റവും നല്ല ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വലിയ ആവേശത്തോടെയാണ് ഉദ്ഘാടന ചടങ്ങിനെ നാട്ടുകാര്‍ കണ്ടത്. സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു നന്ദിയും പറഞ്ഞു.

കാസര്‍കോട് മണ്ഡലത്തില്‍ തളങ്കര ഗവ. മുസ്ലിംവൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം മുഖ്യമന്ത്രിക്ക് വേണ്ടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സ്വര്‍ണകുമാരി സി.എ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു, നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍, മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. രജനി, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, നഗരസഭാ അംഗങ്ങളായ സകരിയ എം.എസ്., സുമയ്യ മൊയ്തീന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വി., ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ. എം. ബാലന്‍, പൊതു വിദ്യാഭ്യാസ യജ്ഞം കോര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍, എ.ഇ.ഒ. അഗസ്റ്റിന്‍ ബര്‍ണാഡ്, കെ. മൊയ്തീന്‍കുട്ടി ഹാജി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എം.വി., പി.ടി.എ. പ്രസിഡണ്ട് റാഷിദ് പൂരണം, ഒ.എസ്.എ. സെക്രട്ടറി ടി.എ. ഷാഫി, എസ്.എം.സി. ചെയര്‍മാന്‍ ഹസൈന്‍ എം., വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പള്‍ പി.വി. ശ്രീധരന്‍, സി. വിനോദ, വി.വി.ചന്ദ്രന്‍, ടി.കെ. മൂസ, കെ.എ. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പള്‍ മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.

മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ് കെട്ടിടത്തിന്റെ ശിലാ ഫലകം കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ യൂസുഫ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം. മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എ. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോക്യുമെന്ററി പ്രകാശനം എഴുത്തുകാരന്‍ ചന്ദ്രപ്രകാശ് നിര്‍വഹിച്ചു. ഡോക്യുമെന്ററി സംവിധായാകന്‍ പത്മനാഭന്‍ ബ്ലാത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദീഖ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ അഷ്റഫ് അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത് നസീര്‍, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, വാര്‍ഡ് മെമ്പര്‍ റിയാസ് മൊഗ്രാല്‍, ഖൗലത്ത് ബീബി, കെ.എം മുഹമ്മദ്, രാജേഷ് എം.പി, ഹാജി ഇദ്ദീന്‍ മൊഗ്രാല്‍, ബി.എം സുബൈര്‍, എം. ഖാലിദ് ഹാജി, സിദ്ദീഖ് റഹ്‌മാന്‍, ടി.എം സുഹൈബ്, പി.എ ആസിഫ്, അഷ്റഫ് പെര്‍വാഡ്, കെ.സി സലീം, റിയാസ് കരീം, സിദ്ദീഖ് അലി മൊഗ്രാല്‍, താജുദ്ദീന്‍, എം. എച്ച് മുഹമ്മദ്, അബ്ബാസ്, എം. എം റഹ്‌മാന്‍, കെ.ആര്‍ ശിവാനന്ദന്‍ മാസ്റ്റര്‍, എം.എ അബ്ദുല്‍ റഹ്‌മാന്‍, എം.ജി.എ റഹ്‌മാന്‍, യു.എം ഷഹീര്‍, ടി. കെ ജാഫര്‍ സംബന്ധിച്ചു. സീനിയര്‍ അസി. രാജേഷ് ടി. എം നന്ദി പറഞ്ഞു.

ജി.എച്ച്.എസ്.എസ്. പെരിയയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.യും ജി.എച്ച്.എസ്.എസ്. പിലിക്കോട്ട് എം. രാജഗോപാല്‍ എം.എല്‍.എ.യും അനാച്ഛാദനം നിര്‍വ്വഹിച്ചു.

Related Articles
Next Story
Share it