കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം: കാസര്‍കോടിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം കാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ വര്‍ഷം തന്നെ ഇവിടെ എല്‍എല്‍എം കോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം എല്‍എല്‍ബി കോഴ്സും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മഞ്ചേശ്വരം കാമ്പസിനെ അക്കാദമിക മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇതിനെ ഭാഷാവൈവിധ്യ പഠനകേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതിന് […]

മഞ്ചേശ്വരം: കാസര്‍കോടിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം കാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഈ വര്‍ഷം തന്നെ ഇവിടെ എല്‍എല്‍എം കോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം എല്‍എല്‍ബി കോഴ്സും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മഞ്ചേശ്വരം കാമ്പസിനെ അക്കാദമിക മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇതിനെ ഭാഷാവൈവിധ്യ പഠനകേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സവിശേഷമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ മഞ്ചേശ്വരം സെന്റര്‍ ഉള്‍പ്പെടെയുള്ള മുന്‍കൈകളിലൂടെ കാസര്‍കോട് ജില്ലയ്ക്കു കൂടി അവയുടെ പ്രയോജനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്‍പ്പെടെ പുതിയ തസ്തികകള്‍ അനുവദിച്ച് കണ്ണൂര്‍സര്‍വ്വകലാശാലയുടെ അഭിവൃദ്ധിക്കുതകുന്ന നിലപാടുകളാണ് കൈക്കൊണ്ടിട്ടുള്ളത്. മഞ്ചേശ്വരത്തെ പുതിയ കാമ്പസ് അത്തരം നിലപാടുകളുടെ പ്രത്യക്ഷ ഉദാഹരണമാണ്.
നാട് നേരിടുന്ന പ്രശ്നങ്ങള്‍ക്കു ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ആധുനിക അറിവുകളിലും അടിസ്ഥാനപ്പെട്ടുകൊണ്ട് പരിഹാരം കാണാന്‍ കഴിയണം. അതിനുള്ള ചാലകശക്തികളാവണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അത്തരത്തില്‍ നാടിനും സമൂഹത്തിനും ഗുണകരമാകുന്ന ഗവേഷണങ്ങള്‍ നടത്താന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കഴിയണമെന്ന് പിണറായി വിജയന്‍ പറഞ്ഞു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. എ കെ എം അഷറഫ് എംഎല്‍എ ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് ജഡ്ജ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എം. ഷുഹൈബ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ.എ.അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ.സരിത, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീല ടീച്ചര്‍, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന്‍ മോന്താരോ, ജില്ലാ പഞ്ചായത്തംഗം കെ കമലാക്ഷി, സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.അബ്ദുല്‍ ഹമീദ്, മഞ്ചേശ്വരം പഞ്ചായത്തംഗം യാദവ ബഡാജെ, കാമ്പസ് ഡയറക്ടര്‍ ഡോ. ഷീനാ ഷുക്കൂര്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ വി ശില്‍പ, സിന്‍ഡിക്കേറ്റ് അംഗം രാഖി രാഘവന്‍, രാഷ്ട്ര കവി ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ ആര്‍ ജയാനന്ദ, കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പ്രോ. വൈസ് ചാന്‍സിലര്‍ എ.സാബു നന്ദി പറഞ്ഞു.