മാധ്യമ-പോലീസ് ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസിന്റെയും രമണ്‍ ശ്രീവാസ്തവയുടെയും സേവനം മുഖ്യമന്ത്രി അവസാനിപ്പിച്ചു

തിരുവനന്തപുരം: നാല് വര്‍ഷത്തിലേറെ ഉപദേഷ്ടാക്കളായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെയും രമണ്‍ ശ്രീവാസ്തവയുടെയും സേവനം മുഖ്യമന്ത്രി അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ-പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനം മാര്‍ച്ച് ഒന്നിന് അവസാനിപ്പിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്നാണ് രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലും രമണ്‍ ശ്രീവാസ്തവയെ ചീഫ് […]

തിരുവനന്തപുരം: നാല് വര്‍ഷത്തിലേറെ ഉപദേഷ്ടാക്കളായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെയും രമണ്‍ ശ്രീവാസ്തവയുടെയും സേവനം മുഖ്യമന്ത്രി അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ-പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനം മാര്‍ച്ച് ഒന്നിന് അവസാനിപ്പിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്നാണ് രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലും രമണ്‍ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി പദവിയിലുമാണ് നിയമിച്ചിരുന്നത്. 2016 ജൂണില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെയും രമണ്‍ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി പദവിയില്‍ 2017 ഏപ്രിലിലുമാണ് നിയമിതനായത്.

Related Articles
Next Story
Share it