ചെര്‍ക്കള ആക്ഷന്‍ സമിതി സമരം ശക്തമാകുന്നു; റിലേ സത്യാഗ്രഹം തുടങ്ങി
ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ചില്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസഡണ്ട് ഷാഫി ഇറാനി സ്വാഗതം പറഞ്ഞു. സഫിയ ഹാഷിം, ജാസ്മിന്‍ കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ചന്തുക്കുട്ടി, കെ. എം […]

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ചില്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസഡണ്ട് ഷാഫി ഇറാനി സ്വാഗതം പറഞ്ഞു. സഫിയ ഹാഷിം, ജാസ്മിന്‍ കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ചന്തുക്കുട്ടി, കെ. എം അബ്ദുല്ല, സി.എച്ച് വടക്കേക്കര, അബ്ദുല്ല ടോപ്, സി.എ അഹമ്മദ് ഹാജി അസ്മാസ്, ബി.എ ഇസ്മായില്‍, സുലൈഖ മാഹിന്‍, എ.ആര്‍ ധന്യവാദ്, കബീര്‍ ചെര്‍ക്കളം, സലാം ചെര്‍ക്കള, ഹാരിസ് തായല്‍, ഇക്ബാല്‍ ഇമ, ഹമീദ് ചേരങ്കൈ, ഷാഫി സി.കെ, മുനീര്‍ പൊടിപ്പള്ളം, ബഷീര്‍ കോട്ടൂര്‍, നാസര്‍ ധന്യവാദ്, ഖാലിദ് ചെര്‍ക്കള, മുംതസ് ഷുക്കൂര്‍, സി. മുഹമ്മദ് ഹാജി, ഹാഷിം ബംബ്രാണി, അബ്ദുല്ലകുഞ്ഞി മാസ്റ്റര്‍, നിസാര്‍ അറന്തോട് സംസാരിച്ചു. പിടിഎ പ്രസിഡന്റ് ഷാഫി ഇറാനി സ്വാഗതം പറഞ്ഞു.
ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള കെട്ടിടത്തിലാണ് മൂവായിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ചെര്‍ക്കള സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയപാതാ വികസനം പൂര്‍ത്തിയാകുമ്പോള്‍ മേല്‍പ്പാലത്തിന്റെ ഭിത്തി വരുന്നതോടെ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് എത്താനുള്ള സഞ്ചാരപാത നഷ്ടപ്പെടുകയും പഠനം മുടങ്ങുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. അശാസ്ത്രീയമായ അലൈന്‍മെന്റാണ് ഇതിനൊക്കെ കാരണം. ചെര്‍ക്കള സ്‌കൂളില്‍ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ഓട്ടിസം സെന്റര്‍, ജില്ലയിലെ പ്രധാനപ്പെട്ട സ്‌പേസ് സെന്റര്‍, ഇന്‍ക്ലൂസീവ് എജുക്കേഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടടുത്തായി മാര്‍ത്തോമ ബധിര വിദ്യാലയം, ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ്സ എന്നീ സ്ഥാപനങ്ങളിലും നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇവര്‍ക്കും വലിയ ദുരിതമാണുണ്ടാവുക.
കൃഷി ഓഫീസ്, ബ്ലോക്ക്, ഐ.സി.ഡി.എസ്. ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ക്കും സഞ്ചാരപാത മുടങ്ങും.