വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരുമടക്കം 387 സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ

ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങിയവരടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) ആണ് ശുപാര്‍ശ ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എച്ച്.ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത സമര നേതാക്കളുടെ പേരുകളാണ് നീക്കം ചെയ്യുന്നത്. 1921-ല്‍ നടന്ന മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും […]

ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങിയവരടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) ആണ് ശുപാര്‍ശ ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എച്ച്.ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത സമര നേതാക്കളുടെ പേരുകളാണ് നീക്കം ചെയ്യുന്നത്.

1921-ല്‍ നടന്ന മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. ദേശീയതയുടെ ഭാഗമായിട്ടുള്ളതോ ബ്രിട്ടീഷ് വിരുദ്ധ മുദ്രവാക്യങ്ങളോ കലാപത്തിന്റെ ഭാഗമായി ഉയര്‍ന്നിട്ടില്ലെന്നാണ് സമിതി വിലയിരുത്തല്‍. ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് കലാപത്തിലൂടെയുണ്ടായതെന്നും കലാപം വിജയമായിരുന്നെങ്കില്‍ ഖിലാഫത്ത് സ്ഥാപിക്കുകയും രാജ്യത്തിന് ആ പ്രദേശം നഷ്ടമാകുകയും ചെയ്യുമായിരുന്നുവെന്നും സമിതി റിപോര്‍ട്ടില്‍ പറയുന്നു.

ധാരാളം തടവുകാര്‍ കോളറയടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. അതുകൊണ്ട് അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. വിരലിലെണ്ണാവുന്നവരെ മാത്രമാണ് വിചാരണയ്ക്ക് ശേഷം വധശിക്ഷ നല്‍കിയതെന്നും സമിതി വ്യക്തമാക്കി. സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് സ്വതന്ത്ര സമര സേനാനികളുടെ പുതുക്കിയ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കും.

Related Articles
Next Story
Share it