'ഗാന്ധിജിയുടെ പേരില്‍ അറിയപ്പെടുന്നതിനാല്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു'

കാഞ്ഞങ്ങാട്: ഗാന്ധിജിയുടെ പേരില്‍ അറിയപ്പെടുന്നത് കൊണ്ടാണ് മോദി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ നേതൃത്വ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമെന്ന നിലയിലാണ് 2005ല്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്ക് പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്തിയത് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ഐക്യ പുരോഗമന മുന്നണിയെ പിന്തുണയ്ക്കുക മാത്രമാണ് സി.പി.എം […]

കാഞ്ഞങ്ങാട്: ഗാന്ധിജിയുടെ പേരില്‍ അറിയപ്പെടുന്നത് കൊണ്ടാണ് മോദി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ നേതൃത്വ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമെന്ന നിലയിലാണ് 2005ല്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്ക് പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്തിയത് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ഐക്യ പുരോഗമന മുന്നണിയെ പിന്തുണയ്ക്കുക മാത്രമാണ് സി.പി.എം ചെയ്തത്. അവര്‍ തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം അവകാശപ്പെടുന്നത് അപഹസ്യമാണ്. സി.ഐ.ടി.യുവിന് ആസ്ഥാനം പണിയാന്‍ പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്ത് നിര്‍ബന്ധിത പണം പിരിക്കുന്നത് നല്ലതിനല്ലെന്നും എം.പി പറഞ്ഞു. പി.ജി. ദേവ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിങ്ങ് കമ്മിറ്റിയംഗം ജോതിഷ് കുമാര്‍ മലയാലപ്പുഴ, രമേശന്‍ പയ്യന്നൂര്‍, എം. അസിനാര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ടി.വി. കുഞ്ഞിരാമന്‍, സി.ഒ. സജി, വി.വി രത്‌നാകരന്‍, പ്രവീണ്‍ തോയമ്മല്‍, ബാലകൃഷ്ണന്‍, ലത സതീഷ്, സി.വി രമേശന്‍, വി.വി ചന്ദ്രന്‍, തോമസ് സെബാസ്റ്റ്യന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it