ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് കേന്ദ്രം സംയുക്ത സേനാ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഊട്ടിക്ക് സമീപം കൂനൂരില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് കേന്ദ്രം സംയുക്ത സേനയുടെ അന്വേഷണം പ്രഖ്യാപിച്ചു. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ജനറല്‍ ബിപിന്‍ റാവത്തിനും അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍ക്കും ലോക്‌സഭയും രാജ്യസഭയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജനറല്‍ റാവത്ത് അടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയിലും രാജ്യസഭയിലും പ്രസ്താവന നടത്തി. മരിച്ച എല്ലാവരുടെയും മൃതദേഹം […]

ന്യൂഡല്‍ഹി: ഊട്ടിക്ക് സമീപം കൂനൂരില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് കേന്ദ്രം സംയുക്ത സേനയുടെ അന്വേഷണം പ്രഖ്യാപിച്ചു. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ജനറല്‍ ബിപിന്‍ റാവത്തിനും അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍ക്കും ലോക്‌സഭയും രാജ്യസഭയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ജനറല്‍ റാവത്ത് അടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയിലും രാജ്യസഭയിലും പ്രസ്താവന നടത്തി. മരിച്ച എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
11.48ന് കോപ്റ്റര്‍ സുലൂരില്‍നിന്ന് പുറപ്പെട്ടു. 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. 12.08ന് കോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി. അപകടത്തില്‍ 13 പേര്‍ മരിച്ചു. എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയില്‍ എത്തിക്കും. കോപ്റ്റര്‍ അപകടം എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തും. അമിത് ഷാ, രാജ്നാഥ് സിങ്, പ്രഹ്ലാദ് ജോഷി, നിര്‍മല സീതാരാമന്‍, അനുരാഗ് സിങ് ഠാക്കൂര്‍ എന്നിവര്‍ പങ്കെടുക്കും.
അപകടത്തില്‍പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ നില അതീവ ഗുരുതരമാണ്. അദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് ബംഗളൂരുവിലേക്ക് മാറ്റും.

Related Articles
Next Story
Share it