നാലുവയസുകാരന്റെ മരണത്തിന് കാരണമായത് അമ്മ കഴിച്ച വിഷം കലര്‍ന്ന ഐസ്‌ക്രീം അറിയാതെ കഴിച്ചതുമൂലം; അമ്മയുടെയും സഹോദരിയുടെയും നില ഗുരുതരമായി തുടരുന്നു

കാഞ്ഞങ്ങാട്: അമ്മ കഴിച്ച വിഷം കലര്‍ന്ന ഐസ്‌ക്രീമിന്റെ ബാക്കി അറിയാതെ കഴിച്ചാണ് അജാനൂര്‍ കടപ്പുറത്തെ നാലര വയസ്സുകാരന്‍ അദ്വൈത് മരിച്ചതെന്ന് വ്യക്തമായി. വിഷം അകത്ത് ചെന്ന് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ഷയുടെയും പരിയാരത്ത് ചികിത്സയില്‍ കഴിയുന്ന സഹോദരി ദൃശ്യയുടെയും നില ഗുരുതരമായി തുടരുന്നു. എലിവിഷം ഐസ്‌ക്രീമില്‍ കലര്‍ത്തിയാണ് വര്‍ഷ കഴിച്ചതെന്ന് വ്യക്തമായി. ഈ മാസം 11 വൈകിട്ടാണ് സംഭവം. വര്‍ഷ കഴിച്ച ഐസ്‌ക്രീമിന്റ ബാക്കി ഭാഗങ്ങള്‍ കഴിച്ചാണ് മകന്‍ അദ്വൈത് മരിക്കാനും മറ്റുള്ളവര്‍ അവശനിലയിലാവാനും […]

കാഞ്ഞങ്ങാട്: അമ്മ കഴിച്ച വിഷം കലര്‍ന്ന ഐസ്‌ക്രീമിന്റെ ബാക്കി അറിയാതെ കഴിച്ചാണ് അജാനൂര്‍ കടപ്പുറത്തെ നാലര വയസ്സുകാരന്‍ അദ്വൈത് മരിച്ചതെന്ന് വ്യക്തമായി. വിഷം അകത്ത് ചെന്ന് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ഷയുടെയും പരിയാരത്ത് ചികിത്സയില്‍ കഴിയുന്ന സഹോദരി ദൃശ്യയുടെയും നില ഗുരുതരമായി തുടരുന്നു. എലിവിഷം ഐസ്‌ക്രീമില്‍ കലര്‍ത്തിയാണ് വര്‍ഷ കഴിച്ചതെന്ന് വ്യക്തമായി. ഈ മാസം 11 വൈകിട്ടാണ് സംഭവം. വര്‍ഷ കഴിച്ച ഐസ്‌ക്രീമിന്റ ബാക്കി ഭാഗങ്ങള്‍ കഴിച്ചാണ് മകന്‍ അദ്വൈത് മരിക്കാനും മറ്റുള്ളവര്‍ അവശനിലയിലാവാനും കാരണം. നേരത്തെ അദ്വൈതിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പുതിയ സംഭവവികാസത്തോടെ കേസില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുള്ള 304-ാം വകുപ്പ് ചേര്‍ത്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഐസ്‌ക്രീം കഴിച്ചയുടന്‍ അവശനിലയിലായ വര്‍ഷ ഉടനെ മുറിയില്‍ പോയി കിടക്കുകയായിരുന്നു. തളര്‍ന്നുറങ്ങിപ്പോയത് കാരണം അവശേഷിക്കുന്ന ഐസ്‌ക്രീം എടുത്തുകളയാന്‍ മറന്നുപോയി. ഇതാണ് മകന്റെ മരണമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് കാരണമായത്. ഭര്‍ത്താവ് കുമ്പള സ്വദേശിയായ മഹേഷ് കുമ്പളയില്‍ വീട് വാടകയ്ക്കെടുത്തു വര്‍ഷയെയും കുട്ടികളോടും അങ്ങോട്ട് താമസം മാറാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വര്‍ഷയ്ക്ക് കുമ്പളയില്‍ പോകുന്നതിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഈ മാനസിക പ്രയാസത്തെ തുടര്‍ന്നാണ് വിഷം കഴിച്ചതെന്നാണ് സംശയിക്കുന്നത്. ഭര്‍ത്താവ് സൂക്ഷിക്കുവാന്‍ കൊടുത്ത എഴുപതിനായിരം രൂപ പല വഴിക്കായി ചെലവായ കാര്യത്തെക്കുറിച്ചും മഹേഷ് ആരാഞ്ഞിരുന്നു. ഇതും പ്രയാസത്തിന് കാരണമായെന്നാണ് പറയുന്നത്.

Related Articles
Next Story
Share it