പൊരിച്ച മീനിന്റെ മണംപിടിച്ച് അന്യവീട്ടിലെ അടുക്കളയില്‍ കയറിയ പൂച്ചയുടെ തല ഗ്രില്ലില്‍ കുരുങ്ങി; അഗ്‌നിശമനസേന രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: വയറു വിശന്നാല്‍ പൂച്ചക്ക് സ്വന്തം വീട് അന്യവിട് എന്നൊന്നുമില്ല. പൊരിച്ച മീനിന്റെ മണംപിടിച്ച് അന്യ വീട്ടിലെ അടുക്കളയില്‍ കയറി ഭക്ഷണം കഴിച്ച് പള്ള നിറച്ച ശേഷം പുറത്തിറങ്ങാന്‍ നേരം പൂച്ചയുടെ തല ഗ്രില്ലില്‍ കുരുങ്ങി. പുറത്തിറങ്ങാന്‍ കഴിയാതെ നിലവിളിച്ചപ്പോഴാണ് വീട്ടുടമ ആവിയിലെ ഖദീജയുടെ ശ്രദ്ധയില്‍ പെടുന്നത്. ഇവരും വീട്ടുകാരും ചേര്‍ന്ന് പൂച്ചയെ രക്ഷപെടുത്താന്‍ നോക്കിയെങ്കിലും പൂച്ച അക്രമിക്കുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീടവര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റിസ്‌ക്യൂ ഓഫീസര്‍ ടി. […]

കാഞ്ഞങ്ങാട്: വയറു വിശന്നാല്‍ പൂച്ചക്ക് സ്വന്തം വീട് അന്യവിട് എന്നൊന്നുമില്ല. പൊരിച്ച മീനിന്റെ മണംപിടിച്ച് അന്യ വീട്ടിലെ അടുക്കളയില്‍ കയറി ഭക്ഷണം കഴിച്ച് പള്ള നിറച്ച ശേഷം പുറത്തിറങ്ങാന്‍ നേരം പൂച്ചയുടെ തല ഗ്രില്ലില്‍ കുരുങ്ങി. പുറത്തിറങ്ങാന്‍ കഴിയാതെ നിലവിളിച്ചപ്പോഴാണ് വീട്ടുടമ ആവിയിലെ ഖദീജയുടെ ശ്രദ്ധയില്‍ പെടുന്നത്. ഇവരും വീട്ടുകാരും ചേര്‍ന്ന് പൂച്ചയെ രക്ഷപെടുത്താന്‍ നോക്കിയെങ്കിലും പൂച്ച അക്രമിക്കുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീടവര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റിസ്‌ക്യൂ ഓഫീസര്‍ ടി. അശോക് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സേന ഹൈഡ്രോളജിക്ക് കട്ടര്‍ ഉപയോഗിച്ച് ഗ്രില്‍ വിടര്‍ത്തിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റിസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ കെ.ടി ചന്ദ്രന്‍, ഫയര്‍ ആന്റ് റിസ്‌ക്യൂ ഓഫിസര്‍മാരായ അരുണ്‍, അതുല്‍, ഹോംഗാര്‍ഡ് കൃഷ്ണന്‍ എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles
Next Story
Share it