അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; ആശങ്കവേണ്ടെന്നും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നല്‍കിയ സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടതും തന്റെ പരാതികള്‍ നിരത്തിയതും. ഇന്ന് രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി.ജി.പിയെയും ക്രൈം എ.ഡി.ജി.പിയേയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചുവരുത്തി. സര്‍ക്കാര്‍ അതിജീവിതയോടൊപ്പമാണെന്നും കേസ് അട്ടിമറിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ തുടക്കം മുതല്‍ ഒപ്പമുണ്ടെന്നും […]

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നല്‍കിയ സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടതും തന്റെ പരാതികള്‍ നിരത്തിയതും. ഇന്ന് രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി.ജി.പിയെയും ക്രൈം എ.ഡി.ജി.പിയേയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചുവരുത്തി. സര്‍ക്കാര്‍ അതിജീവിതയോടൊപ്പമാണെന്നും കേസ് അട്ടിമറിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ തുടക്കം മുതല്‍ ഒപ്പമുണ്ടെന്നും അന്വേഷണത്തില്‍ ഇടപെടലുകളുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അതിജീവിതയെ അറിയിച്ചു. ഒരുതരത്തിലും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടെയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് അതിജീവിതയും വ്യക്തമാക്കി. തുടരന്വേഷണം നിര്‍ത്തരുത്. കേസില്‍ ഇടപെട്ട അഭിഭാഷകര്‍ക്കെതിരെ അന്വേഷണം വേണം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം. തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കി.
താന്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും കേസിലെ ചില ആശങ്കകള്‍ കോടതിയില്‍ ഉന്നയിക്കുകയായിരുന്നുവെന്നും അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. ഇത് സര്‍ക്കാരിനെതിരെ എന്ന നിലയില്‍ വഴിതിരിക്കപ്പെട്ടുവെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത അറിയിച്ചു. ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അതിജീവിത പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് അറിയിക്കാന്‍ കഴിഞ്ഞു. കേസില്‍ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വളരെ സന്തോഷമുണ്ട്. അതൊരു വലിയ ഉറപ്പാണ്. വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി തന്നോട് സംസാരിച്ചതെന്നും അതിജീവിത പറഞ്ഞു.
താന്‍ കോടതിയില്‍ പോയതിന് പിന്നില്‍ കോണ്‍ഗ്രസ് പിന്തുണയെന്നത് വ്യാഖ്യാനം മാത്രമാണ്.
ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്നത് സ്ത്രീയായാലും പുരുഷനായാലും മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകും. എല്ലാവരുടെയും വായ എനിക്ക് അടച്ചുവെക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തയ്യാറല്ലെങ്കില്‍ താന്‍ മുന്‍പേ ഇട്ടിട്ട് പോകണമായിരുന്നു. തീര്‍ച്ചയായും സത്യാവസ്ത അറിയണമെന്നും തനിക്ക് നീതി കിട്ടണമെന്നും പറഞ്ഞ അതിജീവിത പക്ഷെ, തനിക്കെതിരെ ഇടത് നേതാക്കളില്‍ നിന്നുയര്‍ന്ന വിമര്‍ശനത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കൂടിക്കാഴ്ച പത്ത് മിനിട്ടോളം നീണ്ടുനിന്നു. ഡി.ജി.പി, എ.ഡി.ജി.പി എന്നിവരുമായി ഫോണില്‍ സംസാരിച്ച് മുഖ്യമന്ത്രി കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു.

Related Articles
Next Story
Share it