വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ ഏഴ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസ്; ജീവകാരുണ്യ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്: വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ ഏഴ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ റിമാണ്ടില്‍ കഴിയുന്ന ജീവകാരുണ്യപ്രവര്‍ത്തകനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വാളത്തുങ്കാല്‍ ചേതന നഗറിലെ ഉണ്ണി മുരുകനെ(30)യാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സി.വി ഗീതയുടെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയാണ് ഉണ്ണി മുരുകന്‍. ഗീത വീട് പൂട്ടിയ ശേഷം താക്കോല്‍ […]

കാഞ്ഞങ്ങാട്: വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ ഏഴ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ റിമാണ്ടില്‍ കഴിയുന്ന ജീവകാരുണ്യപ്രവര്‍ത്തകനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വാളത്തുങ്കാല്‍ ചേതന നഗറിലെ ഉണ്ണി മുരുകനെ(30)യാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സി.വി ഗീതയുടെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയാണ് ഉണ്ണി മുരുകന്‍. ഗീത വീട് പൂട്ടിയ ശേഷം താക്കോല്‍ പുറത്തുവെച്ചിട്ടാണ് പോയിരുന്നത്. ഈ താക്കോല്‍ കൈക്കലാക്കി വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് അകത്തു കയറിയാണ് മോഷണം നടത്തിയത്. ജീവകാരുണ്യത്തിനെന്ന് പറഞ്ഞ് വീടുകളില്‍ പണപ്പിരിവ് നടത്തുകയായിരുന്ന ഉണ്ണി മുരുകന്‍ ഗീതയുടെ വീട്ടിലേക്കും വന്നപ്പോള്‍ ആരുമില്ലെന്ന് മനസ്സിലായതോടെ കവര്‍ച്ച നടത്തുകയായിരുന്നു. ഗീതയുടെ പരാതിയില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് മോഷണം പോയ മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചാണ് പ്രതിയെ കുടുക്കിയത്. പ്രതി കോഴിക്കോട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉണ്ണി മുരുകനെ തെളിവെടുപ്പിനായി ഇന്ന് ഗീതയുടെ വീട്ടിലേക്ക് കൊണ്ടുവരും.

Related Articles
Next Story
Share it