കേസ് ഒത്തുതീര്‍പ്പാക്കുന്നു; യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം

കാഞ്ഞങ്ങാട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മുഹമ്മദ് ഷാഹിര്‍ (36) എ.ആര്‍ ഫിറോസ് (35), മുഹമ്മദ് അല്‍ത്താഫ് (34), മുഹമ്മദ് ഹാരിസ് (40), നിയാസ് (40), അബ്ദുല്‍ മനാഫ് (38) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. അജാനൂര്‍ ഇട്ടമ്മലിലെ ഷഫീഖിനെ ഈ മാസം നാലിന് വൈകിട്ട് കാറില്‍ തട്ടിക്കൊണ്ടുപോകുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കൈവിരല്‍ മുറിക്കുകയും ചെയ്ത കേസില്‍ രണ്ട് ദിവസം മുമ്പാണ് ഇവര്‍ അറസ്റ്റിലായത്. അതിനിടെ പരാതിക്കാരനും പ്രതികളും […]

കാഞ്ഞങ്ങാട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മുഹമ്മദ് ഷാഹിര്‍ (36) എ.ആര്‍ ഫിറോസ് (35), മുഹമ്മദ് അല്‍ത്താഫ് (34), മുഹമ്മദ് ഹാരിസ് (40), നിയാസ് (40), അബ്ദുല്‍ മനാഫ് (38) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. അജാനൂര്‍ ഇട്ടമ്മലിലെ ഷഫീഖിനെ ഈ മാസം നാലിന് വൈകിട്ട് കാറില്‍ തട്ടിക്കൊണ്ടുപോകുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കൈവിരല്‍ മുറിക്കുകയും ചെയ്ത കേസില്‍ രണ്ട് ദിവസം മുമ്പാണ് ഇവര്‍ അറസ്റ്റിലായത്. അതിനിടെ പരാതിക്കാരനും പ്രതികളും തമ്മില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ധാരണയായതായി അറിയാന്‍ കഴിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രണ്ടു ഭാഗത്തെയും അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ചു. തങ്ങള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോവുകയാണെന്നും ഹൈക്കോടതിയില്‍ കേസ് ക്വാഷ് ചെയ്യാന്‍ അപേക്ഷ നല്‍കുമെന്നും അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

Related Articles
Next Story
Share it