ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച സംഭവം; വി.ടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

പാലക്കാട്: ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച സംഭവത്തില്‍ വി.ടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസ് എം.പിയും സംഘവും ലോക്ഡൗണ്‍ ലംഘിച്ചത് ചോദ്യംചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിലാണ് കേസ്. പാലക്കാട് സ്വദേശി സനൂഫ് നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കൈയേറ്റം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലടക്കം സംഭവം ഏറെ വിവാദമായിരുന്നു. ആലത്തൂര്‍ […]

പാലക്കാട്: ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച സംഭവത്തില്‍ വി.ടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസ് എം.പിയും സംഘവും ലോക്ഡൗണ്‍ ലംഘിച്ചത് ചോദ്യംചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിലാണ് കേസ്. പാലക്കാട് സ്വദേശി സനൂഫ് നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കൈയേറ്റം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലടക്കം സംഭവം ഏറെ വിവാദമായിരുന്നു. ആലത്തൂര്‍ എം.പി രമ്യ ഹരിദാസും വി.ടി ബല്‍റാമും മറ്റു കോണ്‍ഗ്രസ് നേതാക്കളും കോവിഡ് നിയന്ത്രണം ലംഘിച്ച് ചന്ദ്രാ നഗറിലെ ഒരു ഹോട്ടലിനകത്ത് ഇരിക്കുന്നത് യുവാവ് കാണുകയും ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. സമീപത്തെ മേശയില്‍ ചിലര്‍ ആഹാരം കഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Related Articles
Next Story
Share it