കുമ്പള: കാറിന്റെ ഗ്ലാസ് തകര്‍ത്ത് വസ്ത്രങ്ങള്‍ കവര്‍ന്നു. ബേക്കൂറിലെ യൂസഫിന്റെ കാറില്‍ നിന്നാണ് വസ്ത്രങ്ങള്‍ കവര്‍ന്നത്.
ഇന്നലെ രാവിലെ 11 മണിക്ക് കൈക്കമ്പയിലെ ഒരു ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് ബന്തിയോട്ട് മറ്റൊരു ബാങ്കില്‍ പണം അടച്ച് തിരിച്ച് വരുമ്പോഴാണ്, ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടത്.
സീറ്റില്‍ വെച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. യൂസഫ് കുമ്പള പൊലീസില്‍ പരാതി നല്കി.