നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച ശേഷം പഴക്കടയിലേക്ക് പാഞ്ഞുകയറി

കാസര്‍കോട്: ചൗക്കിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച ശേഷം സമീപത്തെ പഴക്കടയിലേക്ക് പാഞ്ഞുകയറി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷമാണ് ദേശീയപാതയോരത്തെ വൈദ്യുതി തൂണിലും സമീപത്തെ പഴക്കടയിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ രണ്ടു കഷണമായി കമ്പികള്‍ പൊട്ടിവീണു. ഈ സമയത്ത് കടയിലും പരിസരത്തുമായി നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. ചൗക്കി പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്നു അപകടം.

കാസര്‍കോട്: ചൗക്കിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച ശേഷം സമീപത്തെ പഴക്കടയിലേക്ക് പാഞ്ഞുകയറി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷമാണ് ദേശീയപാതയോരത്തെ വൈദ്യുതി തൂണിലും സമീപത്തെ പഴക്കടയിലും ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ രണ്ടു കഷണമായി കമ്പികള്‍ പൊട്ടിവീണു. ഈ സമയത്ത് കടയിലും പരിസരത്തുമായി നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. ചൗക്കി പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്നു അപകടം.

Related Articles
Next Story
Share it