ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ചെര്‍ക്കള: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെര്‍ക്കള അഞ്ചാംമൈലില്‍ വച്ചാണ് കാറിന് തീപിടിച്ചത്. ചൊവ്വാഴ്ച്ച രാത്രി ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. ചെര്‍ക്കളയിലെ വ്യാപാരി മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. അപകടം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ അന്‍വറാണ് കാര്‍ ഓടിച്ചത്. അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമാണൊഴിവായത്.

Related Articles
Next Story
Share it