കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ചു; യുവാവ് മരിച്ചു

ബദിയടുക്ക: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ചതിനെ തുടര്‍ന്നാണ് കുമ്പഡാജെ ഏത്തടുക്കയിലെ ഉറുമ്പോടിയില്‍ സുന്ദരനായകിന്റെയും ഗീതയുടെയും മകന്‍ സന്തോഷ് നായക്(26) മരിച്ചത്. ഇന്നലെ രാത്രി വിട്ള ജലധാരി ക്ഷേത്രത്തിന് സമീപം കാശിമഠം വളവിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ എട്ടുമണിയോടെ സന്തോഷ് ഏത്തടുക്കയില്‍ നിന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോയതായിരുന്നു. രാത്രി തിരികെ വരുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയ ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. സന്തോഷ് […]

ബദിയടുക്ക: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ചതിനെ തുടര്‍ന്നാണ് കുമ്പഡാജെ ഏത്തടുക്കയിലെ ഉറുമ്പോടിയില്‍ സുന്ദരനായകിന്റെയും ഗീതയുടെയും മകന്‍ സന്തോഷ് നായക്(26) മരിച്ചത്. ഇന്നലെ രാത്രി വിട്ള ജലധാരി ക്ഷേത്രത്തിന് സമീപം കാശിമഠം വളവിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ എട്ടുമണിയോടെ സന്തോഷ് ഏത്തടുക്കയില്‍ നിന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോയതായിരുന്നു. രാത്രി തിരികെ വരുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയ ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. സന്തോഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ വിട്ളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിവാഹിതനാണ് സന്തോഷ്. സഹോദരങ്ങള്‍: ശിവപ്രസാദ്, ജഗദീഷ്, സദാശിവ, ദുര്‍ഗാപ്രസാദ്, ശ്രീദേവി.

Related Articles
Next Story
Share it