പെര്‍ള: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മണിയംപാറ പജ്ജാനയിലാണ് അപകടം. കര്‍ണ്ണാടകയില്‍ നിന്നും മധൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം. മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്ന റോഡിലെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് ആരോപണം.