മഴയും റോഡിലെ മിനുസവും; കുമ്പള ഭാസ്‌ക്കര നഗറില്‍കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

കുമ്പള: മഴയും റോഡിലെ മിനുസവം വിനയാവുന്നു. കുമ്പള ഭാസ്‌ക്കര നഗറില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി. സ്വിഫ്റ്റ് കാര്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുമ്പള ഭാസ്‌ക്കര്‍ നഗറിലാണ് അപകടം. സീതാംഗോളി ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് മറിഞ്ഞത്. അടുത്തിടെയാണ് കുമ്പള-മുള്ളേരിയ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായത്. റോഡിലെ മിനുസവും മഴയുമാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമെന്നാണ് കരുതുന്നത്. പൊടുന്നനെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ […]

കുമ്പള: മഴയും റോഡിലെ മിനുസവം വിനയാവുന്നു. കുമ്പള ഭാസ്‌ക്കര നഗറില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി. സ്വിഫ്റ്റ് കാര്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുമ്പള ഭാസ്‌ക്കര്‍ നഗറിലാണ് അപകടം. സീതാംഗോളി ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് മറിഞ്ഞത്. അടുത്തിടെയാണ് കുമ്പള-മുള്ളേരിയ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായത്. റോഡിലെ മിനുസവും മഴയുമാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമെന്നാണ് കരുതുന്നത്. പൊടുന്നനെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി മറിയുന്നത് പതിവാണ്. അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it