കാര്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയുടെ പിറകിലിടിച്ചു; പൊലീസ് ഹോംഗാര്‍ഡ് മരിച്ചു

മംഗളൂരു: കാര്‍ നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിറകിലിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പൊലീസ് ഹോംഗാര്‍ഡ് മരിച്ചു. മുല്‍ക്കി പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് രാകേഷ്(27) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഉഡുപ്പി ഉദ്യാവരയിലാണ് അപകടമുണ്ടായത്. രാകേഷ് ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഉദ്യാവരയിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ടാങ്കര്‍ ലോറിയിലിടിക്കുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുബേവൂര്‍ സാന്തരാമ-വാരിജ ദമ്പതികളുടെ മകനായ രാകേഷ് അവിവാഹിതനാണ്.

Related Articles
Next Story
Share it