കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു

ബദിയടുക്ക: കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ലൈന്‍മാന്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പെര്‍ള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ഉദയ(40)നാണ് പരിക്കേറ്റത്. ഉദയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ബദിയടുക്ക-പെര്‍ള റോഡിലെ കെടഞ്ചിയിലാണ് അപകടമുണ്ടായത്. ബദിയടുക്കയില്‍ നിന്ന് പെര്‍ളയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഒരു വീടിന്റെ മുന്‍വശത്തെ ഷീറ്റിന് മുകളിലേക്ക് വീഴുകയും അവിടെ നിന്ന് താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

Related Articles
Next Story
Share it