വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഭീമനടിയിലെ പല്ലാട്ട് ജോബിനും കുടുംബവും സഞ്ചരിക്കുകയായിരുന്ന ഡസ്റ്റര്‍ കാറിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 മണിയോടെയാണ് സംഭവം. കാറിനകത്ത് ആറുപേര്‍ ഉണ്ടായിരുന്നു. ഇവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി. മുന്‍ഭാഗത്തുനിന്നാണ് തീപടര്‍ന്നത്. കാരണം വ്യക്തമല്ല. വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Related Articles
Next Story
Share it