ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടിയില്‍ മടങ്ങുകയായിരുന്ന വനിതാ എക്‌സൈസ് ഗാര്‍ഡിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടെ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടിയില്‍ മടങ്ങുകയായിരുന്ന വനിതാ എക്‌സൈസ് ഗാര്‍ഡിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. അപകടം വരുത്തിയ കാര്‍ ഓടിച്ചതിന് മട്ടന്നൂരിലെ നിസാമുദ്ദീനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഗാര്‍ഡായ തെരുവത്ത് ലക്ഷ്മിനഗറിലെ ഗീതക്കാണ് കാറിടിച്ച് പരിക്കേറ്റിരുന്നത്. ജൂണ്‍ 17ന് വൈകിട്ട് ഗീത ലക്ഷ്മനഗര്‍ തെരുവത്ത് റോഡിലൂടെ സ്‌കൂട്ടിയില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന […]

കാഞ്ഞങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടിയില്‍ മടങ്ങുകയായിരുന്ന വനിതാ എക്‌സൈസ് ഗാര്‍ഡിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. അപകടം വരുത്തിയ കാര്‍ ഓടിച്ചതിന് മട്ടന്നൂരിലെ നിസാമുദ്ദീനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഗാര്‍ഡായ തെരുവത്ത് ലക്ഷ്മിനഗറിലെ ഗീതക്കാണ് കാറിടിച്ച് പരിക്കേറ്റിരുന്നത്. ജൂണ്‍ 17ന് വൈകിട്ട് ഗീത ലക്ഷ്മനഗര്‍ തെരുവത്ത് റോഡിലൂടെ സ്‌കൂട്ടിയില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഗീത ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി വിശ്രമത്തിലാണ്. ഗീതയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായിരുന്നില്ല. ലക്ഷ്മിനഗര്‍ മുതല്‍ അലാമിപ്പള്ളി വരെയുള്ള മുഴുവന്‍ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചതോടെയാണ് കാറിനെക്കുറിച്ച് സൂചന ലഭിച്ചത്. 92 സി.സി.ടി.വി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. കാറിന്റെ ആര്‍.സി ഉടമ മട്ടന്നൂരിലെ ഹര്‍ഷനാണെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കാര്‍ കാഞ്ഞങ്ങാട്ട് പരസ്യചിത്രീകരണത്തിനായി മട്ടന്നൂരിലെ നിസാമുദ്ദീന് വിട്ടുകൊടുത്തതാണെന്ന് വ്യക്തമായി. തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുക്കുകയും നിസാമുദ്ദീനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles
Next Story
Share it