ഇന്ധനം നിറക്കാനെത്തിയ കാറിന് തീപിടിച്ചു; യാത്രക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി

കാഞ്ഞങ്ങാട്: ഇന്ധനം നിറക്കാനായി പെട്രോള്‍ പമ്പിലേക്ക് കയറാനൊരുങ്ങന്നതിനിടയില്‍ കാറിന് തീപിടിച്ചു. തീ പടരുന്നതിനിടയില്‍ കാറിലുണ്ടായിരുന്നവര്‍ കാറില്‍ നിന്നും ഇറങ്ങിയോടി. ദേശീയ പാതയില്‍ പടന്നക്കാട് പെട്രോള്‍ പമ്പിനു സമീപത്താണ് കാറിനു തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. പമ്പിലേക്ക് ഇന്ധനം നിറക്കാനായി കയറുന്നതിനിടയിലാണ് സംഭവം. കാറിലുണ്ടായിരുന്ന നാലു പേര്‍ കാര്‍ പുറത്തേക്കു തള്ളി മാറ്റിയതിനു ശേഷം കടന്നു കളയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട പെട്രോള്‍ പമ്പ് ജിവനക്കാര്‍ അഗ്‌നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് തീ അണച്ചത്. […]

കാഞ്ഞങ്ങാട്: ഇന്ധനം നിറക്കാനായി പെട്രോള്‍ പമ്പിലേക്ക് കയറാനൊരുങ്ങന്നതിനിടയില്‍ കാറിന് തീപിടിച്ചു. തീ പടരുന്നതിനിടയില്‍ കാറിലുണ്ടായിരുന്നവര്‍ കാറില്‍ നിന്നും ഇറങ്ങിയോടി. ദേശീയ പാതയില്‍ പടന്നക്കാട് പെട്രോള്‍ പമ്പിനു സമീപത്താണ് കാറിനു തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. പമ്പിലേക്ക് ഇന്ധനം നിറക്കാനായി കയറുന്നതിനിടയിലാണ് സംഭവം. കാറിലുണ്ടായിരുന്ന നാലു പേര്‍ കാര്‍ പുറത്തേക്കു തള്ളി മാറ്റിയതിനു ശേഷം കടന്നു കളയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട പെട്രോള്‍ പമ്പ് ജിവനക്കാര്‍ അഗ്‌നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് തീ അണച്ചത്. കെ.എല്‍-60 ആര്‍ 0865 സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. ബല്ല കടപ്പുറത്തെ കുഞ്ഞാനത്ത് ഹൗസില്‍ മാടമ്പില്ലത്ത് കെ.എച്ച് ഹമീദിന്റെ പേരിലാണ് കാറുള്ളത്.

Related Articles
Next Story
Share it