നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ ഹോട്ടലിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

മൊഗ്രാല്‍: നോമ്പുതുറ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനിടെ കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുതറിയോടിയതിനാല്‍ പലരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൊഗ്രാലിലാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മൊഗ്രാല്‍ ദേശീയപാതയോരത്തെ അബ്ദുല്‍റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ബദരിയ ഹോട്ടലിലേക്ക് പാഞ്ഞുകയറിയത്. ഈ സമയത്ത് ഹോട്ടലില്‍ സമൂസ ഉള്‍പ്പെടെയുള്ള എണ്ണപ്പലഹാരങ്ങള്‍ ഒരുക്കുകയായിരുന്നു. അബ്ദുല്‍റഹ്‌മാന്റെ മകന്‍ ഫൈസല്‍, ബന്ധു സിദ്ദീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കുമ്പളയിലെ ആസ്പത്രിയില്‍ ചികിത്സ തേടി. കുതറിയോടിയതിനാലാണ് […]

മൊഗ്രാല്‍: നോമ്പുതുറ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനിടെ കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുതറിയോടിയതിനാല്‍ പലരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൊഗ്രാലിലാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മൊഗ്രാല്‍ ദേശീയപാതയോരത്തെ അബ്ദുല്‍റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ബദരിയ ഹോട്ടലിലേക്ക് പാഞ്ഞുകയറിയത്. ഈ സമയത്ത് ഹോട്ടലില്‍ സമൂസ ഉള്‍പ്പെടെയുള്ള എണ്ണപ്പലഹാരങ്ങള്‍ ഒരുക്കുകയായിരുന്നു. അബ്ദുല്‍റഹ്‌മാന്റെ മകന്‍ ഫൈസല്‍, ബന്ധു സിദ്ദീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കുമ്പളയിലെ ആസ്പത്രിയില്‍ ചികിത്സ തേടി. കുതറിയോടിയതിനാലാണ് മറ്റു നാലുജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

Related Articles
Next Story
Share it