കര്‍മ്മന്തോടിയില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി

മുള്ളേരിയ: ചെര്‍ക്കള -ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കര്‍മ്മന്തോടിയില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായ തീ പിടുത്തം പരിഭ്രാന്തി സൃഷ്ടിച്ചു. കെ.എസ്.ഇ.ബി കുറ്റിക്കോല്‍ സെക്ഷന്‍ മീറ്റര്‍ റീഡറായ കുറ്റിക്കോല്‍ സ്വദേശി ബി. അശോകന്റെ വാഗണ്‍ ആര്‍ കാറിനാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ തീപിടിച്ചത്. അശോകനും കുടുംബവും കാര്‍ നിര്‍ത്തി പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങിന് പോയതായിരുന്നു . അല്‍പ സമയത്തിന് ശേഷം കാറില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും കത്തിപ്പടര്‍ന്നു. ഇതിനിടയില്‍ കാറിനകത്തുണ്ടായിരുന്ന വാഹനത്തിന്റെ […]

മുള്ളേരിയ: ചെര്‍ക്കള -ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കര്‍മ്മന്തോടിയില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായ തീ പിടുത്തം പരിഭ്രാന്തി സൃഷ്ടിച്ചു. കെ.എസ്.ഇ.ബി കുറ്റിക്കോല്‍ സെക്ഷന്‍ മീറ്റര്‍ റീഡറായ കുറ്റിക്കോല്‍ സ്വദേശി ബി. അശോകന്റെ വാഗണ്‍ ആര്‍ കാറിനാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ തീപിടിച്ചത്. അശോകനും കുടുംബവും കാര്‍ നിര്‍ത്തി പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങിന് പോയതായിരുന്നു . അല്‍പ സമയത്തിന് ശേഷം കാറില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും കത്തിപ്പടര്‍ന്നു. ഇതിനിടയില്‍ കാറിനകത്തുണ്ടായിരുന്ന വാഹനത്തിന്റെ രേഖകള്‍ പുറത്തെടുത്തു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് നിന്ന് അഗ്നിശമന സേന എത്തി തീയണച്ചെങ്കിലും അപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാം കാറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി പടര്‍ന്ന് തീപിടിച്ചതാകാമെന്നും സംശയിക്കപ്പെടുന്നു. തീപിടിക്കുന്ന സമയത്ത് കാറിലില്ലാതിരുന്നതിനാല്‍ അശോകനും കുടുംബവും ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിര്‍ത്തിയിടുന്നതും ഓടിക്കൊണ്ടിരിക്കുന്നതുമായ വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. റോഡപകടങ്ങള്‍ക്ക് പുറമെ വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കൂടുതലും കാറുകള്‍ക്കാണ് തീപിടിക്കുന്നത്. ഇതിന് മുമ്പ് വെള്ളരിക്കുണ്ട് മങ്കയത്തും മാലോം പുല്ലടിയിലും കാസര്‍കോട്ടുമുള്‍പ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഓടിക്കൊണ്ടിരിക്കെ കാറുകള്‍ക്ക് തീപിടിച്ചിരുന്നു.

Related Articles
Next Story
Share it