കോട്ടൂരില്‍ വളവില്‍ കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടൂര്‍: കാസര്‍കോട്-സുള്ള്യ സംസ്ഥാന പാതയില്‍ കോട്ടൂര്‍ വളവില്‍ അക്കര ഫൗണ്ടേഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരുന്നതിനിടെ തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. അക്കര ഫൗണ്ടേഷന്‍ സെക്യൂരിറ്റി സ്റ്റാഫും നാട്ടുകാരനും കൂടിയായ ശംഭു പണിക്കരാണ് യാത്രക്കാരനെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിക്കാന്‍ സഹായിച്ചത്. റോഡില്‍ നിന്നും ഏകദേശം 50 അടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. കോട്ടൂര്‍ വളവില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. റോഡിന്റെ താഴ്ചയുള്ള […]

കോട്ടൂര്‍: കാസര്‍കോട്-സുള്ള്യ സംസ്ഥാന പാതയില്‍ കോട്ടൂര്‍ വളവില്‍ അക്കര ഫൗണ്ടേഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരുന്നതിനിടെ തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. അക്കര ഫൗണ്ടേഷന്‍ സെക്യൂരിറ്റി സ്റ്റാഫും നാട്ടുകാരനും കൂടിയായ ശംഭു പണിക്കരാണ് യാത്രക്കാരനെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിക്കാന്‍ സഹായിച്ചത്. റോഡില്‍ നിന്നും ഏകദേശം 50 അടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. കോട്ടൂര്‍ വളവില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. റോഡിന്റെ താഴ്ചയുള്ള ഭാഗം കഴിഞ്ഞ മഴയില്‍ ഒലിച്ചുപോയിരുന്നു, റോഡിന് സംരക്ഷണ ഭിത്തിയോ ബാരിക്കേഡോ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാര്‍ വ്യക്തമാക്കി. സമാന സംഭവങ്ങള്‍ പല തവണ നടന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇവിടെ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.

Related Articles
Next Story
Share it