നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെ രക്ഷപ്പെടുത്തി

ബദിയടുക്ക: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വെള്ളത്തിനടിയിലായി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെ കുമ്പഡാജെ കുദിങ്കില റോഡിലായിരുന്നു അപകടം. ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പഡാജെ ചെറൂണിയിലേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിടെ 15 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. തോട്ടില്‍ നിറയെ വെള്ളമുണ്ടായിരുന്നു. കാര്‍ വെള്ളത്തിനടിയിലായി. അപകടം ശ്രദ്ധയില്‍പ്പെട്ട, റോഡരികില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ ഉടന്‍ തന്നെ തോട്ടില്‍ ചാടി കാറില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. കുദിങ്കിലയിലെ സിദ്ധിഖ്(21), ചെറൂണിയിലെ […]

ബദിയടുക്ക: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വെള്ളത്തിനടിയിലായി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെ കുമ്പഡാജെ കുദിങ്കില റോഡിലായിരുന്നു അപകടം. ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പഡാജെ ചെറൂണിയിലേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിടെ 15 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. തോട്ടില്‍ നിറയെ വെള്ളമുണ്ടായിരുന്നു. കാര്‍ വെള്ളത്തിനടിയിലായി. അപകടം ശ്രദ്ധയില്‍പ്പെട്ട, റോഡരികില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ ഉടന്‍ തന്നെ തോട്ടില്‍ ചാടി കാറില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. കുദിങ്കിലയിലെ സിദ്ധിഖ്(21), ചെറൂണിയിലെ റഷീദ്(22) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.

Related Articles
Next Story
Share it