അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു; നാലുപേര്‍ക്കെതിരെ കേസ്
ഹൊസങ്കടി: ബന്തിയോട് അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ മജീര്‍പള്ളം കൊടല മുഗറിലാണ് സംഭവം. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് സഞ്ചരിച്ച ജീപ്പിനെയാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചത്. വെടിവെപ്പ് കേസിലെ ഒന്നാ പ്രതി മൊയ്തീന്‍ ഷെബീറും സംഘവും കാറില്‍ കൊടലമുഗര്‍ ഭാഗത്ത് ചുറ്റി തിരിയുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ പൊലീസ് സംഘം എത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറിനെ […]

ഹൊസങ്കടി: ബന്തിയോട് അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ മജീര്‍പള്ളം കൊടല മുഗറിലാണ് സംഭവം. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് സഞ്ചരിച്ച ജീപ്പിനെയാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചത്. വെടിവെപ്പ് കേസിലെ ഒന്നാ പ്രതി മൊയ്തീന്‍ ഷെബീറും സംഘവും കാറില്‍ കൊടലമുഗര്‍ ഭാഗത്ത് ചുറ്റി തിരിയുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ പൊലീസ് സംഘം എത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറിനെ വാഹനം കുറകെയിട്ട് പിടികൂടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് പൊലീസ് ജീപ്പിനെ ഇടിച്ച് രക്ഷപ്പെട്ടത്. കൂടുതല്‍ പൊലീസ് സംഘമെത്തി പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയയെങ്കിലും കണ്ടെത്താനായില്ല. പ്രതികള്‍ കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സമദാനി അടക്കം നാല് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.