പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു; വിദ്യാര്‍ത്ഥിക്ക് ഗുരുതരം
കട്ടത്തടുക്ക: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി പേരാല്‍ കണ്ണൂരിലെ ഫറാസി(19) നെയാണ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു വിദ്യാര്‍ത്ഥികളുടെ പരിക്ക് നിസാരമാണ്. നാല് കിലോ മീറ്ററുകളോളം ഓടിയ കാര്‍ വികാസ് നഗറിന്് സമീപമാണ് മറിഞ്ഞത്. സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട ക്രമസമാധാന പാലനത്തിനാണ് എസ്.ഐയും […]

കട്ടത്തടുക്ക: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി പേരാല്‍ കണ്ണൂരിലെ ഫറാസി(19) നെയാണ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു വിദ്യാര്‍ത്ഥികളുടെ പരിക്ക് നിസാരമാണ്. നാല് കിലോ മീറ്ററുകളോളം ഓടിയ കാര്‍ വികാസ് നഗറിന്് സമീപമാണ് മറിഞ്ഞത്. സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട ക്രമസമാധാന പാലനത്തിനാണ് എസ്.ഐയും സംഘവും സ്‌കൂളിന് സമീപം എത്തിയത്. അതിനിടെ ഒരു കാറില്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നത് കണ്ട് കാറിനടുത്തേക്ക് പൊലീസ് എത്തിയപ്പോള്‍ കാര്‍ പിറകോട്ട് എടുക്കുകയും കാറിന്റെ വാതില്‍ പൊലീസ് ജീപ്പില്‍ തട്ടിയതായും പറയുന്നു. കാറിന്റെ നമ്പര്‍ തിരിച്ചറിയാനായാണ് തങ്ങള്‍ പിന്തുടര്‍ന്നതെന്നും കുറച്ചുദൂരം എത്തിയപ്പോള്‍ നമ്പര്‍ തിരിച്ചറിഞ്ഞതിനാല്‍ മടങ്ങിയതായുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.