ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ളകലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു

ചെര്‍ക്കള: ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു. കോളേജ് പ്രിന്‍സിപ്പലും രണ്ട് മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിയ ഗവ. പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ പെര്‍ള ബജകുഡ്ലുവിലെ നാരായണ നായകും മക്കളായ ശരണ്‍കുമാറും ചൈത്രയും സഞ്ചരിക്കുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ചെര്‍ക്കള ടൗണില്‍ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എടുത്ത കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. കാറിന്റെ മുന്‍ഭാഗമാണ് കുഴിയിലേക്ക് ഇറങ്ങിയത്. മധ്യഭാഗം റോഡില്‍ തട്ടി നില്‍ക്കുകയായിരുന്നു. നാരായണ നായകും മക്കളും ഇന്നലെ പുലര്‍ച്ചെ പെര്‍ളയില്‍ നിന്ന് കാസര്‍കോട് […]

ചെര്‍ക്കള: ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു. കോളേജ് പ്രിന്‍സിപ്പലും രണ്ട് മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിയ ഗവ. പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ പെര്‍ള ബജകുഡ്ലുവിലെ നാരായണ നായകും മക്കളായ ശരണ്‍കുമാറും ചൈത്രയും സഞ്ചരിക്കുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ചെര്‍ക്കള ടൗണില്‍ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എടുത്ത കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. കാറിന്റെ മുന്‍ഭാഗമാണ് കുഴിയിലേക്ക് ഇറങ്ങിയത്. മധ്യഭാഗം റോഡില്‍ തട്ടി നില്‍ക്കുകയായിരുന്നു. നാരായണ നായകും മക്കളും ഇന്നലെ പുലര്‍ച്ചെ പെര്‍ളയില്‍ നിന്ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.
കോഴിക്കോട് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ചൈത്രക്ക് കോളേജില്‍ പോകുന്നതിന് റെയില്‍വെ സ്റ്റേഷനിലേക്ക് എത്തിക്കാനാണ് വന്നത്. കലുങ്കിനായെടുത്ത കുഴിക്ക് സുരക്ഷാവേലി നിര്‍മ്മിച്ചിരുന്നില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. പുലര്‍ച്ചെയുള്ള നിസ്‌ക്കാരത്തിന് പള്ളിയിലെത്തിയവരാണ് നാരായണ നായകിനെയും മക്കളെയും കാറില്‍ നിന്നിറങ്ങാന്‍ സഹായിച്ചത്. അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നു. ഈ ഭാഗത്ത് സൂചനാബോര്‍ഡ് പോലുമില്ല. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിന്‍ എത്തിച്ച് കുഴിയില്‍ നിന്നും കാര്‍ പുറത്തെടുത്തു.

Related Articles
Next Story
Share it