ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കുമ്പള: കളത്തൂരില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു. യാത്രക്കാരായ ദമ്പതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉളുവാറിലെ കര്‍ഷകന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ അഫ്‌ന എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്തരമണിയോടെ കട്ടത്തടുക്കയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി കളത്തൂര്‍ വികാസ് നഗറില്‍ വെച്ചാണ് എര്‍ട്ടിഗ കാറിന് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിത്തമുണ്ടായത്. തീ പടരുന്നതിനിടെ ബ്രേക്ക് പൊട്ടിയ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിക്കുകയായിരുന്നു. ഉപ്പള ഫയര്‍ഫോസ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള […]

കുമ്പള: കളത്തൂരില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു. യാത്രക്കാരായ ദമ്പതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉളുവാറിലെ കര്‍ഷകന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ അഫ്‌ന എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്തരമണിയോടെ കട്ടത്തടുക്കയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി കളത്തൂര്‍ വികാസ് നഗറില്‍ വെച്ചാണ് എര്‍ട്ടിഗ കാറിന് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിത്തമുണ്ടായത്. തീ പടരുന്നതിനിടെ ബ്രേക്ക് പൊട്ടിയ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിക്കുകയായിരുന്നു. ഉപ്പള ഫയര്‍ഫോസ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.