കന്തലില്‍ കനാല്‍ തകര്‍ന്ന് വന്‍ കൃഷിനാശം

പുത്തിഗെ: കഴിഞ്ഞ ദിവസം പെയ്ത തോരാത്ത മഴയില്‍ ഷിറിയ അണക്കെട്ടില്‍ നിന്ന് അംഗടിമുഗര്‍ വരെ കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച കനാല്‍ കന്തലിലെ കന്തലായം ഗുര്‍മ്മിനടുക്കയില്‍ പൊട്ടിത്തകര്‍ന്ന് വന്‍ കൃഷിനാശം നേരിട്ടു. കവുങ്ങ് കൃഷിക്കാരുടെ തോട്ടങ്ങങ്ങളിലേക്ക് തകര്‍ന്ന ഭാഗത്തെ മണ്ണും വെള്ളവും ഒലിച്ചുപോയി നിരവധി കവുങ്ങുകള്‍ കടപുഴകി വീണു. കന്തല്‍ എ.എല്‍.പി സ്‌കൂള്‍, ജുമാ മസ്ജിദ്, മദ്രസകളിലേക്കും കോടി, മദക്കമൂല ഭാഗങ്ങളിലേക്ക് നടപ്പാതകളടക്കം ഒലിച്ചുപോയി ആഴത്തിലുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഭവസ്ഥലത്തെത്തി. കൂടുതല്‍ നാശനഷ്ടങ്ങള്‍ […]

പുത്തിഗെ: കഴിഞ്ഞ ദിവസം പെയ്ത തോരാത്ത മഴയില്‍ ഷിറിയ അണക്കെട്ടില്‍ നിന്ന് അംഗടിമുഗര്‍ വരെ കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച കനാല്‍ കന്തലിലെ കന്തലായം ഗുര്‍മ്മിനടുക്കയില്‍ പൊട്ടിത്തകര്‍ന്ന് വന്‍ കൃഷിനാശം നേരിട്ടു. കവുങ്ങ് കൃഷിക്കാരുടെ തോട്ടങ്ങങ്ങളിലേക്ക് തകര്‍ന്ന ഭാഗത്തെ മണ്ണും വെള്ളവും ഒലിച്ചുപോയി നിരവധി കവുങ്ങുകള്‍ കടപുഴകി വീണു. കന്തല്‍ എ.എല്‍.പി സ്‌കൂള്‍, ജുമാ മസ്ജിദ്, മദ്രസകളിലേക്കും കോടി, മദക്കമൂല ഭാഗങ്ങളിലേക്ക് നടപ്പാതകളടക്കം ഒലിച്ചുപോയി ആഴത്തിലുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഭവസ്ഥലത്തെത്തി. കൂടുതല്‍ നാശനഷ്ടങ്ങള്‍ വരാതിരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കനാല്‍ പുനര്‍ നിര്‍മ്മിക്കാനും തോട്ടം ഉടമകള്‍ക്ക് കൃഷിയിടം പൂര്‍വ്വ സ്ഥിതിയില്‍ തിരിച്ചുകൊണ്ടു വരാനുമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സാരഥികളായ സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related Articles
Next Story
Share it