പഠനവും വിനോദവും സമന്വയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ചു

കുമ്പള: പഠനവും വിനോദവും സമന്വയിപ്പിച്ച് സംസ്ഥാന ന്യുനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കൊടിയമ്മ ഗവ. ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥികള്‍ക്കായി ഷിറിയ പുഴയോരത്തെ കെ.പി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച 'പാസ്‌വേഡ്' വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് അധ്യക്ഷത വഹിച്ചു. മൈനോറിറ്റി യൂത്ത് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ഗീത ക്യാംപ് വിശദീകരണം നടത്തി. മൈനോറിറ്റി സെല്‍ ജൂനിയര്‍ സൂപ്രണ്ട് ബിന്ദു തോമസ്, അബ്ദുല്‍ റഹ്മാന്‍, […]

കുമ്പള: പഠനവും വിനോദവും സമന്വയിപ്പിച്ച് സംസ്ഥാന ന്യുനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കൊടിയമ്മ ഗവ. ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥികള്‍ക്കായി ഷിറിയ പുഴയോരത്തെ കെ.പി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച 'പാസ്‌വേഡ്' വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് അധ്യക്ഷത വഹിച്ചു. മൈനോറിറ്റി യൂത്ത് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ഗീത ക്യാംപ് വിശദീകരണം നടത്തി. മൈനോറിറ്റി സെല്‍ ജൂനിയര്‍ സൂപ്രണ്ട് ബിന്ദു തോമസ്, അബ്ദുല്‍ റഹ്മാന്‍, നിര്‍മ്മര്‍ കുമാര്‍ കാടകം, നിസാര്‍ പെര്‍വാട് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ മഞ്ചേശ്വരം താലൂക്ക് ഓഫീസ് എല്‍.ഡി.സി അനസ് കെ, കൊടിയമ്മ യു.പി സ്‌കൂള്‍ അധ്യാപിക ഫാത്തിമത്ത് ഹനീന എന്നിവര്‍ കുട്ടികളുമായി അനുഭവങ്ങള്‍ പങ്ക്‌വെച്ചു. പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കൊടിയമ്മ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ബാസലി കെ, അബ്ബാസ് കൊടിയമ്മ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.എച്ച് മുഹമ്മദ്, ആയിഷത്ത് ഖുറൈശി, സഫിയ ബംബ്രാണ സംസാരിച്ചു. പ്രധാന അധ്യാപിക ബീന ആയിഷ സ്വാഗതവും ഗിരീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it