സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനങ്ങളില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനങ്ങളില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും.ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ വകുപ്പ് തയ്യാറാക്കി സര്‍ക്കാറിന് കൈമാറിയ ഓര്‍ഡിനന്‍സിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.ഗവര്‍ണര്‍ക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശം. നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ […]

തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനങ്ങളില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും.
ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ വകുപ്പ് തയ്യാറാക്കി സര്‍ക്കാറിന് കൈമാറിയ ഓര്‍ഡിനന്‍സിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
ഗവര്‍ണര്‍ക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശം. നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതോടെ സി.പി.എം ഭരണമാകും സര്‍വകലാശാലകളില്‍ നടക്കുകയെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശന്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം. അതിന് അദ്ദേഹം തയ്യാറാകുമോ എന്നും കാത്തിരുന്ന് കാണണം. സര്‍ക്കാറുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം വിളിക്കാനും തീരുമാനിച്ചിരിക്കുന്നത്.

Related Articles
Next Story
Share it