മഞ്ചേശ്വരം: ഓട്ടോയിടിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു. ഉപ്പളയിലെ പഴം വ്യാപാരിയും കുഞ്ചത്തൂര്‍ സ്വദേശിയുമായ പള്ളിക്കുഞ്ഞി (62) ആണ് മരിച്ചത്.
നാല് മാസം മുമ്പ് ഉപ്പള ടൗണില്‍ നടന്നു പോകുന്നതിനിടെ അമിത വേഗതയില്‍ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ പള്ളിക്കുഞ്ഞി ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ഭാര്യ: സെഫിയ. മക്കള്‍: അബ്ദുല്‍ ഫയാസ്, ഇബ്രാഹിം ഫൈറൂസ്, മുഹമ്മദ് ഫൈസല്‍.