ബസ് തടഞ്ഞ് ജീവനക്കാരെ അക്രമിച്ചു; 5 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബസിന് തടസമുണ്ടാക്കും വിധം ബൈക്കോടിച്ചപ്പോള്‍ ഹോണ്‍ മുഴക്കിയതിന് ബസ് ജീവനക്കാരെ അഞ്ചംഗസംഘം അക്രമിച്ചു. ഇന്നലെ വൈകിട്ട് 5.45ഓടെ ചെര്‍ക്കളയിലാണ് സംഭവം. കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസ് ജീവനക്കാരെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമിച്ചത്. ബസ് കണ്ടക്ടര്‍ മുന്നാട്ടെ ശ്രീരാജ് (26), ഡ്രൈവര്‍ കുറ്റിക്കോലിലെ പ്രജീഷ് (33) എന്നിവര്‍ക്ക് നേരെയാണ് അക്രമണം. ഇവര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.ബസ് കാസര്‍കോട്ടു നിന്നും ബന്തടുക്കയിലേക്ക് പോകുന്നതിനിടെ നാലാംമൈലിലെത്തിയപ്പോള്‍ രണ്ട് യുവാക്കള്‍ ബസിന് മുന്നില്‍ തടസമുണ്ടാക്കും വിധം ബൈക്കോടിക്കുകയായിരുന്നുവത്രെ. ബസ് മുന്നോട്ടെടുക്കാനാണ് […]

കാസര്‍കോട്: ബസിന് തടസമുണ്ടാക്കും വിധം ബൈക്കോടിച്ചപ്പോള്‍ ഹോണ്‍ മുഴക്കിയതിന് ബസ് ജീവനക്കാരെ അഞ്ചംഗസംഘം അക്രമിച്ചു. ഇന്നലെ വൈകിട്ട് 5.45ഓടെ ചെര്‍ക്കളയിലാണ് സംഭവം. കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസ് ജീവനക്കാരെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമിച്ചത്. ബസ് കണ്ടക്ടര്‍ മുന്നാട്ടെ ശ്രീരാജ് (26), ഡ്രൈവര്‍ കുറ്റിക്കോലിലെ പ്രജീഷ് (33) എന്നിവര്‍ക്ക് നേരെയാണ് അക്രമണം. ഇവര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ബസ് കാസര്‍കോട്ടു നിന്നും ബന്തടുക്കയിലേക്ക് പോകുന്നതിനിടെ നാലാംമൈലിലെത്തിയപ്പോള്‍ രണ്ട് യുവാക്കള്‍ ബസിന് മുന്നില്‍ തടസമുണ്ടാക്കും വിധം ബൈക്കോടിക്കുകയായിരുന്നുവത്രെ. ബസ് മുന്നോട്ടെടുക്കാനാണ് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയത്. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ജീവനക്കാരെ അറപ്പുളവാക്കുന്ന വിധം തെറി വിളിക്കുകയായിരുന്നു. പിന്നീട് ബസ് ചെര്‍ക്കളയിലെത്തിയപ്പോഴാണ് മറ്റ് മൂന്നുപേര്‍കൂടി ചേര്‍ന്ന് അക്രമിച്ചത്. ചെര്‍ക്കളയില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനിടെ ഇരുമ്പ് പൈപ് ഉള്‍പ്പെടെയുള്ളവ കൊണ്ട് സംഘം അക്രമിക്കുകയായിരുന്നുവെന്ന് കണ്ടക്ടര്‍ ശ്രീരാജ് വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ നരഹത്യാശ്രമമടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Related Articles
Next Story
Share it