എടനീരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദുരിതത്തിന് പരിഹാരമായി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

എടനീര്‍: എടനീര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദുരിതത്തിന് പരിഹാരമായി വൈ. മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു. എടനീര്‍ ടൗണും സ്‌കൂളും തമ്മില്‍ രണ്ട് കിലോമീറ്റര്‍ വ്യത്യാസമുണ്ട്. കുട്ടികള്‍ എടനീര്‍ ടൗണില്‍ എത്തി വേണം ബസ് ആശ്രയിക്കാന്‍. എന്നാല്‍ പല ബസുകളും വിദ്യാര്‍ത്ഥികളെ കയറ്റാത്തതിനെ ചൊല്ലി വാക്കേറ്റം പതിവാണ്. ഏതാനും ദിവസം മുമ്പ് അനിഷ്ട സംഭവമുണ്ടായതിനെ തുടര്‍ന്ന് സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ പരിസരത്ത് ബസ് നിര്‍ത്തുന്നില്ലെന്നും ബസ് കാത്തിരിപ്പ് […]

എടനീര്‍: എടനീര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദുരിതത്തിന് പരിഹാരമായി വൈ. മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു. എടനീര്‍ ടൗണും സ്‌കൂളും തമ്മില്‍ രണ്ട് കിലോമീറ്റര്‍ വ്യത്യാസമുണ്ട്. കുട്ടികള്‍ എടനീര്‍ ടൗണില്‍ എത്തി വേണം ബസ് ആശ്രയിക്കാന്‍. എന്നാല്‍ പല ബസുകളും വിദ്യാര്‍ത്ഥികളെ കയറ്റാത്തതിനെ ചൊല്ലി വാക്കേറ്റം പതിവാണ്. ഏതാനും ദിവസം മുമ്പ് അനിഷ്ട സംഭവമുണ്ടായതിനെ തുടര്‍ന്ന് സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ പരിസരത്ത് ബസ് നിര്‍ത്തുന്നില്ലെന്നും ബസ് കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ഇ. അബ്ദുല്ല കുഞ്ഞി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ഒരാഴ്ച്ചക്കകം വിദ്യാര്‍ത്ഥികളുടെ ആവശ്യം പൂവണിയുകയുമായിരുന്നു. പിതാവിന്റെ പേരിലാണ് അബ്ദുല്ല കുഞ്ഞി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു നല്‍കിയത്. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ വേണു ഗോപാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ സി.വി ജെയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാനഗര്‍ എസ്.ഐ അബ്ദുല്‍ റസാഖ് മുഖ്യാതിഥിയായിരുന്നു. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.എന്‍ പ്രഭാകരന്‍, ഇ.അബ്ദുല്ല കുഞ്ഞി, ഇ.ശാന്തകുമാരി ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ സന്തോഷ് കുമാര്‍, ദീപു യാദവ്, വൈ.അബ്ദുല്‍ ഹമീദ്, നാസര്‍ കാട്ടുക്കൊച്ചി, വൈ. അബ്ദുല്‍ ഖാദര്‍, റിയാസ്, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it