അപകടം വിളിച്ചോതിയിരുന്ന മാന്യയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി
നീര്‍ച്ചാല്‍: കാലപ്പഴക്കം കാരണം അപകടവസ്ഥയിലായിരുന്ന മാന്യ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്നതും കാസര്‍കോട് ഭാഗത്ത് നിന്ന് നീര്‍ച്ചാല്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരെ കയറ്റിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഫില്ലറുകള്‍ വിള്ളല്‍ വീണും ഇരുമ്പ് കമ്പികള്‍ തുരുമ്പിച്ച് ദ്രവിച്ച് കോണ്‍ക്രിറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നതും പതിവായിരുന്നു. എന്നിരുന്നാലും വെയിലില്‍ നിന്നും മഴയില്‍ നിന്നും അല്‍പ്പം ആശ്വാസത്തിനായി പലരും ഇതേ ഷെല്‍ട്ടറിനെ ആശ്രയിച്ചിരുന്നു. അപകടാവസ്ഥയിലായ ഷെല്‍ട്ടര്‍ […]

നീര്‍ച്ചാല്‍: കാലപ്പഴക്കം കാരണം അപകടവസ്ഥയിലായിരുന്ന മാന്യ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്നതും കാസര്‍കോട് ഭാഗത്ത് നിന്ന് നീര്‍ച്ചാല്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരെ കയറ്റിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഫില്ലറുകള്‍ വിള്ളല്‍ വീണും ഇരുമ്പ് കമ്പികള്‍ തുരുമ്പിച്ച് ദ്രവിച്ച് കോണ്‍ക്രിറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നതും പതിവായിരുന്നു. എന്നിരുന്നാലും വെയിലില്‍ നിന്നും മഴയില്‍ നിന്നും അല്‍പ്പം ആശ്വാസത്തിനായി പലരും ഇതേ ഷെല്‍ട്ടറിനെ ആശ്രയിച്ചിരുന്നു. അപകടാവസ്ഥയിലായ ഷെല്‍ട്ടര്‍ പൊളിച്ച് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലവട്ടം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അപകട ഭീഷണി നില നില്‍ക്കുന്നത് സംബന്ധിച്ച് ഉത്തരദേശം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.