ഉളിയത്തടുക്കയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍

മധൂര്‍: ഉളിയത്തടുക്ക ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍.ഇതിന്റെ മുകള്‍ ഭാഗത്ത് വിള്ളല്‍ വന്ന് കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്.മധൂര്‍ ഭാഗത്തേക്കും കാസര്‍കോട് ഭാഗത്തേക്കും പോകേണ്ട നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിലുള്ളത്.തകര്‍ന്ന് വീഴുമെന്ന ആശങ്കയുള്ളതിനാല്‍ യാത്രക്കാര്‍ ഇതിനകത്ത് കയറാതെ പുറത്താണ് ബസ് കാത്തുനില്‍ക്കുന്നത്.മഴയും കാറ്റും ശക്തി പ്രാപിക്കുമ്പോള്‍ ഈ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ തകര്‍ന്ന് വീഴാന്‍ സാധ്യതയേറെയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. നായ്ക്കള്‍ വന്ന് കിടക്കുന്നതിനാല്‍ ഇവിടം വൃത്തിഹീനവുമാണ്.മഴയും വെയിലും കൊള്ളാതെ ആളുകള്‍ക്ക് ബസ് […]

മധൂര്‍: ഉളിയത്തടുക്ക ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍.
ഇതിന്റെ മുകള്‍ ഭാഗത്ത് വിള്ളല്‍ വന്ന് കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്.
മധൂര്‍ ഭാഗത്തേക്കും കാസര്‍കോട് ഭാഗത്തേക്കും പോകേണ്ട നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിലുള്ളത്.
തകര്‍ന്ന് വീഴുമെന്ന ആശങ്കയുള്ളതിനാല്‍ യാത്രക്കാര്‍ ഇതിനകത്ത് കയറാതെ പുറത്താണ് ബസ് കാത്തുനില്‍ക്കുന്നത്.
മഴയും കാറ്റും ശക്തി പ്രാപിക്കുമ്പോള്‍ ഈ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ തകര്‍ന്ന് വീഴാന്‍ സാധ്യതയേറെയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. നായ്ക്കള്‍ വന്ന് കിടക്കുന്നതിനാല്‍ ഇവിടം വൃത്തിഹീനവുമാണ്.
മഴയും വെയിലും കൊള്ളാതെ ആളുകള്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ കഴിയുന്ന വിധം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് ആവശ്യം.

Related Articles
Next Story
Share it