അടുക്ക വീരനഗറില്‍ പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് ഗുണ്ടാവിളയാട്ടം; ബസ് ഉടമയെ മാരകായുധങ്ങളുമായി അക്രമിച്ചു

ബന്തിയോട്: അടുക്ക വീരനഗറില്‍ ഗുണ്ടാസംഘം പൊലീസിനെയും നാട്ടുകാരെയും കത്തിയുടെ മുനയില്‍ നിര്‍ത്തി വിളയാടുന്നു. ഒരു ലക്ഷം രൂപ നല്‍കാത്തതിന് ബസ് ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചു. ഒളയം റോഡിലെ താജുദ്ദീനാ (26)ണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 12മണിയോടെ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ അടുക്ക-ഒളയം റോഡില്‍ വെച്ച് ആറംഗസംഘം തടഞ്ഞ് ചോദ്യംചെയ്ത് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സംഘം അഞ്ചുപേരെക്കൂടി വിളിച്ചുവരുത്തി. ഇരുമ്പ് റോളുകളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം താജുദ്ദീനെ വളഞ്ഞുവെച്ച് തലങ്ങും വിലങ്ങും […]

ബന്തിയോട്: അടുക്ക വീരനഗറില്‍ ഗുണ്ടാസംഘം പൊലീസിനെയും നാട്ടുകാരെയും കത്തിയുടെ മുനയില്‍ നിര്‍ത്തി വിളയാടുന്നു. ഒരു ലക്ഷം രൂപ നല്‍കാത്തതിന് ബസ് ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചു. ഒളയം റോഡിലെ താജുദ്ദീനാ (26)ണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 12മണിയോടെ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ അടുക്ക-ഒളയം റോഡില്‍ വെച്ച് ആറംഗസംഘം തടഞ്ഞ് ചോദ്യംചെയ്ത് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സംഘം അഞ്ചുപേരെക്കൂടി വിളിച്ചുവരുത്തി. ഇരുമ്പ് റോളുകളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം താജുദ്ദീനെ വളഞ്ഞുവെച്ച് തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും സംഘം കടന്നുകളയുകയായിരുന്നു.
താജുദ്ദീന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തി മാരകായുധങ്ങളുമായാണ് ഗുണ്ടാസംഘത്തിന്റെ വിളയാട്ടം.
വീരനഗറിലും പരിസരത്തും ഗുണ്ടകളുടെ അഴിഞ്ഞാട്ടം മൂലം പലരും വീടുകളില്‍ നിന്നിറങ്ങാന്‍ ഭയക്കുന്നു. കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാടുന്നവര്‍ക്കും ഭീഷണിമുഴക്കുന്നവര്‍ക്കുമെതിരെ രണ്ടാഴ്ച മുമ്പ് 13 കുടുംബങ്ങള്‍ ജില്ലാ പൊലീസ് മേധാവിക്കും കുമ്പള പൊലീസിനും പരാതി നല്‍കിയിരുന്നു. ചിലരുടെ പേരും സൂചിപ്പിച്ചിരുന്നുവെങ്കിലും ഇവര്‍ക്കെതിരെ ഒരുനടപടിയുമെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി നല്‍കിയ സംഘത്തിലെ ഒരു യുവാവിനെ കഴിഞ്ഞദിവസം രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയ രണ്ടുപേരുടെ പേരും മറ്റ് വിവരങ്ങളും പൊലീസില്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.
പ്രായപൂര്‍ത്തിയാവാത്തവരെ ഉപയോഗിച്ചാണ് ചില ക്രിമിനല്‍ കേസുകളില്‍പെട്ട സംഘം കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നത്. കേസുകളില്‍ പെട്ടാല്‍ പെട്ടെന്ന് രക്ഷപ്പെടുത്താന്‍ പറ്റുന്നത് ഇവര്‍ക്ക് ആശ്വാസമാകുന്നു. ലഹരിമരുന്നും ആയുധങ്ങളും എത്തിക്കുന്നത് ഗുണ്ടാസംഘത്തില്‍പെട്ടവരാണ്. ആരെങ്കിലും പരാതി നല്‍കിയാല്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുന്നതും കൊലവിളി നടത്തുന്നതും പതിവാണ്.

Related Articles
Next Story
Share it