വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു

പെര്‍ള: വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു. ബജക്കുഡ്ലുവിലെ ഗിരിധര പൂജാരി(56)യാണ് മരിച്ചത്. ഇന്നലെ രാവിലെ പെര്‍ളയിലെ അയ്യപ്പ ഭജനമന്ദിരത്തിന് സമീപത്താണ് ഗിരിധര പൂജാരിയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.സ്വകാര്യബസ് ഡ്രൈവറായ ഗിരിധര പൂജാരി ഗുരുസ്വാമി കൂടിയായിരുന്നു. ഭാര്യ: യശോദ (അംഗന്‍വാടി അധ്യാപിക). മക്കള്‍: അഭിരാജ്, അനഘ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

പെര്‍ള: വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു. ബജക്കുഡ്ലുവിലെ ഗിരിധര പൂജാരി(56)യാണ് മരിച്ചത്. ഇന്നലെ രാവിലെ പെര്‍ളയിലെ അയ്യപ്പ ഭജനമന്ദിരത്തിന് സമീപത്താണ് ഗിരിധര പൂജാരിയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സ്വകാര്യബസ് ഡ്രൈവറായ ഗിരിധര പൂജാരി ഗുരുസ്വാമി കൂടിയായിരുന്നു. ഭാര്യ: യശോദ (അംഗന്‍വാടി അധ്യാപിക). മക്കള്‍: അഭിരാജ്, അനഘ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Related Articles
Next Story
Share it