ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു

സീതാംഗോളി: ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. ബാഡൂര്‍ കലഞ്ചടുക്കയിലെ രാമണ്ണഷെട്ടി-അനസൂയ ദമ്പതികളുടെ മകനും കാസര്‍കോട് തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യബസിന്റെ കണ്ടക്ടറുമായ ശിവശങ്കരഷെട്ടി(30)ആണ് മരിച്ചത്. 18ന് ഉപ്പള സോങ്കാലിലായിരുന്നു അപകടം. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ബാഡൂര്‍ നവചേതന ക്ലബ്ബിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, മാലതി.

സീതാംഗോളി: ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. ബാഡൂര്‍ കലഞ്ചടുക്കയിലെ രാമണ്ണഷെട്ടി-അനസൂയ ദമ്പതികളുടെ മകനും കാസര്‍കോട് തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യബസിന്റെ കണ്ടക്ടറുമായ ശിവശങ്കരഷെട്ടി(30)ആണ് മരിച്ചത്. 18ന് ഉപ്പള സോങ്കാലിലായിരുന്നു അപകടം. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
ബാഡൂര്‍ നവചേതന ക്ലബ്ബിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, മാലതി.

Related Articles
Next Story
Share it