ബസ് കണ്ടക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: സ്വകാര്യ ബസ് കണ്ടക്ടര്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബാഡൂര്‍ പദവിലെ സദാനന്ദയുടെയും ദേവകിയുടെയും മകന്‍ എസ്.ബി. സതീശന്‍ (40) ആണ് മരിച്ചത്. കുമ്പള-പെര്‍ള റൂട്ടില്‍ ഓടുന്ന മഹാലക്ഷ്മി ബസിലെ കണ്ടക്ടറാണ്.ഇന്നലെ രാത്രി 10.30 മണിയോടെയാണ് സതീശന്‍ വീട്ടില്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സതീശന്റെ ഭാര്യ പ്രഫുല്ല സ്വന്തം വീട്ടിലാണ് […]

ബദിയടുക്ക: സ്വകാര്യ ബസ് കണ്ടക്ടര്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബാഡൂര്‍ പദവിലെ സദാനന്ദയുടെയും ദേവകിയുടെയും മകന്‍ എസ്.ബി. സതീശന്‍ (40) ആണ് മരിച്ചത്. കുമ്പള-പെര്‍ള റൂട്ടില്‍ ഓടുന്ന മഹാലക്ഷ്മി ബസിലെ കണ്ടക്ടറാണ്.
ഇന്നലെ രാത്രി 10.30 മണിയോടെയാണ് സതീശന്‍ വീട്ടില്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സതീശന്റെ ഭാര്യ പ്രഫുല്ല സ്വന്തം വീട്ടിലാണ് താമസം. സതീശനും പ്രഫുല്ലയും തമ്മിലുള്ള വിവാഹമോചന കേസ് നിലവിലുണ്ട്. സഹോദരങ്ങള്‍: മഞ്ജുനാഥ, കവിത് കുമാര്‍, നളിനി.

Related Articles
Next Story
Share it