ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സഹോദരങ്ങള്‍ക്ക് ഒന്നാം സ്ഥാനം

കാസര്‍കോട്: അല്‍ ദിക്ര്‍ അക്കാദമി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം നേടി. സൗദി അറേബ്യയിലെ മദീന യൂണിവേഴ്‌സിറ്റി ശരീഅഃ വിദ്യാര്‍ഥി വഹീദ് സമാന്‍, സഹോദരി കാസര്‍കോട് ബെണ്ടിച്ചാല്‍ ജാമിഅഃ ദാറുല്‍ ഹിക്മ അല്‍ ഇസ്‌ലാമിയ്യ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അത്തിയ്യ വിജ്ദാന്‍ എന്നിവരാണ് വിജയികള്‍.25,000 രൂപ വീതവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കാസര്‍കോട് മസ്ജിദ് ഹസനത്തുജ്ജാരിയ ഖത്തീബും ദാറുല്‍ ഹിക്മ ഡയറക്ടറുമായ അതിഖ് […]

കാസര്‍കോട്: അല്‍ ദിക്ര്‍ അക്കാദമി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം നേടി. സൗദി അറേബ്യയിലെ മദീന യൂണിവേഴ്‌സിറ്റി ശരീഅഃ വിദ്യാര്‍ഥി വഹീദ് സമാന്‍, സഹോദരി കാസര്‍കോട് ബെണ്ടിച്ചാല്‍ ജാമിഅഃ ദാറുല്‍ ഹിക്മ അല്‍ ഇസ്‌ലാമിയ്യ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അത്തിയ്യ വിജ്ദാന്‍ എന്നിവരാണ് വിജയികള്‍.
25,000 രൂപ വീതവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കാസര്‍കോട് മസ്ജിദ് ഹസനത്തുജ്ജാരിയ ഖത്തീബും ദാറുല്‍ ഹിക്മ ഡയറക്ടറുമായ അതിഖ് റഹ്മാന്‍ അല്‍ ഫൈദി-സായിറ ബാനു ദമ്പതികളുടെ മക്കളാണ്. ഖത്തര്‍, ഒമാന്‍, ഇന്ത്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അല്‍ ദിഖ്ര്‍ അക്കാദമി. പുരുഷ, വനിത വിഭാഗങ്ങളിലായി ഉന്നത നിലവാരം പുലര്‍ത്തിയ 10 പേര്‍ 10,000 രൂപ വീതം കാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും അര്‍ഹരായി.

Related Articles
Next Story
Share it