അണക്കെട്ട് കാണാന്‍ പോയ സഹോദരങ്ങള്‍ പുഴയില്‍ മുങ്ങിമരിച്ചത് ബംബ്രാണയെ കണ്ണീരിലാഴ്ത്തി

കുമ്പള: കളിക്കൂട്ടുകാരോടൊപ്പം അണക്കെട്ട് കാണാന്‍ പോയ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചത് ബംബ്രാണ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ബംബ്രാണ ബായിക്കട്ട തുമ്പിയോടിലെ മുഹമ്മദ് ഷരീഫ്-ഷംസാദ് ദമ്പതികളുടെ മക്കളായ ഇബ്രാഹിം ഷഹദാദ് (13), അഹമദ് സഹദ് (8) എന്നിവരാണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഇവരുടെ മൃതദേഹം ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. ഇന്നലെ ഉച്ചയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം ഷിറിയ പുഴയിലെ ഇച്ചിലങ്കോട് അണക്കെട്ട് കാണാന്‍ പോയത്. പുഴിയില്‍ കളിച്ചുകൊണ്ടിരിക്കെ ഷഹദാദും സഹദും ഒഴുക്കില്‍പെടുകയും പൊട്ടിപ്പൊളിഞ്ഞ […]

കുമ്പള: കളിക്കൂട്ടുകാരോടൊപ്പം അണക്കെട്ട് കാണാന്‍ പോയ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചത് ബംബ്രാണ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ബംബ്രാണ ബായിക്കട്ട തുമ്പിയോടിലെ മുഹമ്മദ് ഷരീഫ്-ഷംസാദ് ദമ്പതികളുടെ മക്കളായ ഇബ്രാഹിം ഷഹദാദ് (13), അഹമദ് സഹദ് (8) എന്നിവരാണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഇവരുടെ മൃതദേഹം ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. ഇന്നലെ ഉച്ചയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം ഷിറിയ പുഴയിലെ ഇച്ചിലങ്കോട് അണക്കെട്ട് കാണാന്‍ പോയത്. പുഴിയില്‍ കളിച്ചുകൊണ്ടിരിക്കെ ഷഹദാദും സഹദും ഒഴുക്കില്‍പെടുകയും പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ഭാഗത്ത് കുടുങ്ങുകയുമായിരുന്നു. മറ്റു കുട്ടികളുടെ നിലവിളികേട്ട് ഓടികൂടിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. മുട്ടം കുനില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷഹദാദ്. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഹദ്.

Related Articles
Next Story
Share it