നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. കൊട്ടോടിയിലെ ശ്രീഹരി(19), സഹോദരി ശ്രീലക്ഷ്മി(22) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ അമ്പലത്തറ ഗുരുപുരത്താണ് അപകടമുണ്ടായത്. ഗുരുവനം ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് ഐ.ടി പാര്‍ക്കില്‍ ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്. ശ്രീഹരിയെയും ശ്രീലക്ഷ്മിയെയും മാവുങ്കാലിലെ […]

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. കൊട്ടോടിയിലെ ശ്രീഹരി(19), സഹോദരി ശ്രീലക്ഷ്മി(22) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ അമ്പലത്തറ ഗുരുപുരത്താണ് അപകടമുണ്ടായത്. ഗുരുവനം ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് ഐ.ടി പാര്‍ക്കില്‍ ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്. ശ്രീഹരിയെയും ശ്രീലക്ഷ്മിയെയും മാവുങ്കാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it