കല്യാണത്തലേന്ന് പ്രതിശ്രുത വധുവിന്റെ അച്ഛനെ തലക്കടിച്ച് കൊന്നു; പെണ്‍കുട്ടിയുടെ മുന്‍ ആണ്‍സുഹൃത്തടക്കം നാല് പേര്‍ പിടിയില്‍

വര്‍ക്കല: തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹത്തലേന്ന് അച്ഛനെ മകളുടെ മുന്‍ ആണ്‍ സുഹൃത്ത് അടക്കം നാല് പേര്‍ ചേര്‍ന്ന് തലക്കടിച്ച് കൊന്നു. വടശ്ശേരിക്കോണം വലിയ വിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജ(62)നാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രാജന്റെ മകളുടെ വിവാഹം ഇന്ന് രാവിലെ വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു.ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി വീട്ടിലും സല്‍ക്കാരം ഉണ്ടായിരുന്നു. ഇതിനിടെയാണ് രാത്രി 12 മണിയോടെ മകളുടെ മുന്‍ ആണ്‍ സുഹൃത്ത് വിഷ്ണു, ജിജിന്‍, ശ്യം, മനു എന്നിവര്‍ […]

വര്‍ക്കല: തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹത്തലേന്ന് അച്ഛനെ മകളുടെ മുന്‍ ആണ്‍ സുഹൃത്ത് അടക്കം നാല് പേര്‍ ചേര്‍ന്ന് തലക്കടിച്ച് കൊന്നു. വടശ്ശേരിക്കോണം വലിയ വിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജ(62)നാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രാജന്റെ മകളുടെ വിവാഹം ഇന്ന് രാവിലെ വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി വീട്ടിലും സല്‍ക്കാരം ഉണ്ടായിരുന്നു. ഇതിനിടെയാണ് രാത്രി 12 മണിയോടെ മകളുടെ മുന്‍ ആണ്‍ സുഹൃത്ത് വിഷ്ണു, ജിജിന്‍, ശ്യം, മനു എന്നിവര്‍ വിവാഹ വീടിന് മുന്നിലെത്തി ബഹളം തുടങ്ങിയത്. അയല്‍വാസികളെത്തി ചോദ്യം ചെയ്തപ്പോള്‍ അവരെ സംഘം അക്രമിക്കുകയും വീട്ടില്‍ അതിക്രമിച്ച് കയറി പ്രതിശ്രുത വധുവിനെയും ബന്ധുക്കളായ സ്ത്രീകളെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനിടയിലാണ് രാജന് തലക്ക് അടിയേറ്റത്. തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയ രാജന്‍ വഴി മധ്യേ മരിച്ചു.
രാജന്റെ മകളുമായി വിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ വേണ്ടെന്ന് വെച്ചു. പിന്നീട് മകള്‍ക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് രാജനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമണത്തില്‍ രാജന് പുറമെ ബന്ധുക്കളായ നാല് പേര്‍ക്കും പരിക്കുണ്ട്.
അക്രമികള്‍ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും പെണ്‍കുട്ടിക്ക് അക്രമത്തില്‍ പരിക്കുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it