മസ്ജിദില്‍ നിക്കാഹ് കര്‍മ്മത്തിന് സാക്ഷിയായി വധുവും

പേരാമ്പ്ര: വ്യത്യസ്തമായൊരു നിക്കാഹ് ചടങ്ങിന് പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. നിക്കാഹ് നടക്കുന്ന മസ്ജിദില്‍ വധു എത്തുകയും വരനില്‍ നിന്ന് നേരിട്ട് മഹര്‍ സ്വീകരിക്കുകയും ചെയ്തു. സാധാരണ നിക്കാഹ് ചടങ്ങിന് വധു സാക്ഷ്യം വഹിക്കാറില്ല. പാറക്കടവിലെ കെ.എസ് ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയും വടക്കുമ്പാട് ചെറുവക്കര സി.എച്ച് ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമും തമ്മിലുള്ള നിക്കാഹ് ചടങ്ങിലാണ് വധു പള്ളിയിലെത്തിയത്. പള്ളിക്കുള്ളില്‍ നിക്കാഹ് നടക്കുന്നതിന് തൊട്ടടുത്ത് തന്നെ വധുവിന് ഇരിപ്പിടം നല്‍കുകയും […]

പേരാമ്പ്ര: വ്യത്യസ്തമായൊരു നിക്കാഹ് ചടങ്ങിന് പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. നിക്കാഹ് നടക്കുന്ന മസ്ജിദില്‍ വധു എത്തുകയും വരനില്‍ നിന്ന് നേരിട്ട് മഹര്‍ സ്വീകരിക്കുകയും ചെയ്തു. സാധാരണ നിക്കാഹ് ചടങ്ങിന് വധു സാക്ഷ്യം വഹിക്കാറില്ല. പാറക്കടവിലെ കെ.എസ് ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയും വടക്കുമ്പാട് ചെറുവക്കര സി.എച്ച് ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമും തമ്മിലുള്ള നിക്കാഹ് ചടങ്ങിലാണ് വധു പള്ളിയിലെത്തിയത്. പള്ളിക്കുള്ളില്‍ നിക്കാഹ് നടക്കുന്നതിന് തൊട്ടടുത്ത് തന്നെ വധുവിന് ഇരിപ്പിടം നല്‍കുകയും ചെയ്തു. നിക്കാഹില്‍ നേരിട്ട് പങ്കെടുക്കണമെന്നത് ബഹ്ജയുടെ നേരത്തെയുള്ള ആഗ്രഹമായിരുന്നു. ഇക്കാര്യം പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നും ഉണ്ടായില്ല. ബഹ്ജ എം.എസ്. ഡബ്ല്യു കഴിഞ്ഞ് സ്വകാര്യ ആസ്പത്രിയില്‍ ജോലി ചെയ്യുന്നു. ബി.ടെക് സിവില്‍ എഞ്ചിനീയറാണ് വരന്‍ ഫഹദ്.

Related Articles
Next Story
Share it