കെ. സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ കോടതിക്ക് കൈമാറും
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതികളായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറും. നിലവില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) യുടെ പരിഗണനയിലാണ് കേസുള്ളത്. നിയമസഭാതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന പട്ടികജാതിവിഭാഗത്തില്‍പെട്ട കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചെന്ന കേസില്‍ കെ. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഈ കോടതിയിലാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് […]

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതികളായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറും. നിലവില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) യുടെ പരിഗണനയിലാണ് കേസുള്ളത്. നിയമസഭാതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന പട്ടികജാതിവിഭാഗത്തില്‍പെട്ട കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചെന്ന കേസില്‍ കെ. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഈ കോടതിയിലാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ. സുരേന്ദ്രനെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും എട്ടായിരം രൂപയുടെ സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയതിന് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെ ജനപ്രാതിനിധ്യനിയമം 171ബി, ഇ വകുപ്പ് പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്. കൂടുതല്‍ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍ ജാമ്യമില്ലാകുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.